പാക്- കൊറിയ മത്സരം എക്സ്
Sports

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; കൊറിയയെ വീഴ്ത്തി പാകിസ്ഥാന് മൂന്നാം സ്ഥാനം

5-2നാണ് പാകിസ്ഥാന്‍ ജയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ വെങ്കല മെഡല്‍ പാകിസ്ഥാന്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി. 5-2നാണ് പാകിസ്ഥാന്‍ വിജയിച്ചത്.

ആദ്യ ഗോള്‍ നേടി മികച്ച തുടക്കമാണ് കൊറിയ നേടിയത്. എന്നാല്‍ പിന്നില്‍ പോകുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനു വേണ്ടി സുഫിയാന്‍ ഖാന്‍, ഹന്നന്‍ ഷാഹിദ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. 38, 49 മിനിറ്റുകളിലാണ് സുഫിയാന്‍ ഗോളടിച്ചത്. ഹന്നന്‍ 39, 54 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തു. ശേഷിച്ച ഗോള്‍ റൂമാന്‍ നേടി.

കൊറിയയുടെ ആശ്വാസ ഗോളുകള്‍ ജുങ്ജുന്‍ ലി, ജിഹുന്‍ യങ് എന്നിവര്‍ നേടി. 16, 40 മിനിറ്റുകളിലാണ് ഗോളുകള്‍ വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം