Anahat Singh  x
Sports

അനാഹതിന് വെള്ളി, സ്ക്വാഷിൽ ചരിത്രമെഴുതി 18കാരി!

സ്വര്‍ണം നിലനിര്‍ത്തി മലേഷ്യയുടെ ശിവസാരംഗി സുബ്രഹ്മണ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ സ്‌ക്വാഷ് സിംഗിള്‍സില്‍ ഇന്ത്യക്ക് നിരാശ. അനാഹത് സിങ് സ്വര്‍ണം കൈവിട്ടു. വനിതാ പോരിലും ഇന്ത്യക്ക് വെള്ളി മെഡല്‍. സ്വർണം കൈവിട്ടെങ്കിലും ഏഷ്യൻ ​ഗെയിംസ് വനിതാ സിം​ഗിൾസ് സ്ക്വാഷിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടം 18കാരി സ്വന്തമാക്കി. നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാവ് മലേഷ്യയുടെ ശിവസാരംഗി സുബ്രഹ്മണ്യത്തോടാണ് അനാഹത് ഫൈനലില്‍ പരാജയപ്പെട്ടത്. നിലവിലെ ചാംപ്യന് മുന്നില്‍ പൊരുതാന്‍ പോലും അനാഹതിനു സാധിച്ചില്ല. സ്‌കോര്‍: 4-11, 4-11, 5-11.

നേരത്തെ പുരുഷ വിഭാഗത്തില്‍ അഭയ് സിങും സ്വര്‍ണം കൈവിട്ടിരുന്നു. താരവും വെള്ളിയാണ് നേടിയത്. ഫൈനല്‍ വരെ പ്രകടിപ്പിച്ച മികവ് അഭയ് നഷ്ടപ്പടുത്തിയതിനു സമാനമായിരുന്നു അനാഹതിന്റെയും വീഴ്ച.

അഭയ് സിങും ഫൈനലില്‍ മലേഷ്യയുടെ തന്നെ എന്‍ജി എയ്ന്‍ യോയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ചതോടെയാണ് നേട്ടം വെള്ളിയില്‍ ഒതുങ്ങിയത്. സ്‌കോര്‍: 9-11, 5-11, 7-11.

സ്‌ക്വാഷില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ജോഷ്ന ചിന്നപ്പ- വേലവന്‍ സെന്തില്‍കുമാര്‍ സഖ്യം മിക്സഡ് ഡബിള്‍സില്‍ വെങ്കലം സമ്മാനിച്ചിരുന്നു. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 32ല്‍ എത്തി. 4 സ്വര്‍ണം 14 വെള്ളി 14 വെങ്കലം മെഡലുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.

സെമി വരെ പ്രകടിപ്പിച്ച മികവ് അഭയ് സിങിന് ഫൈനലില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ സെറ്റില്‍ കട്ടയ്ക്ക് പൊരുതിയ ഇന്ത്യന്‍ താരത്തിന് രണ്ടാം സെറ്റില്‍ പക്ഷേ ഒന്നും ചെയ്യാനായില്ല. ആദ്യ സെറ്റില്‍ 11-9 എന്ന സ്‌കോറിലാണ് അഭയ് പരാജയം സമ്മതിച്ചത്. 11-5 എന്ന സ്‌കോറിനാണ് താരം രണ്ടാം സെറ്റില്‍ വീണത്. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ അഭയ് ലീഡെടുത്ത് മുന്നേറിയെങ്കിലും മലേഷ്യന്‍ താരം ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ താരത്തെ തകര്‍ത്തു.

Anahat Singh gets the silver medal in the women’s singles squash event after losing 0–3 to Malaysia’s Sivasangari Subramaniam in the gold-medal match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷേത്ര ഭണ്ഡാരത്തില്‍ കയ്യിടാത്ത ഒരാളെയാണ് സര്‍ക്കാരിന് വേണ്ടത്; വൈക്കം വിശ്വന്‍ പറഞ്ഞു'

'വിജയങ്ങള്‍ വിളിച്ചു പറയാന്‍ അച്ഛന്‍ ഇല്ലെന്നത് സങ്കടമാണ്'; കൂടെയുള്ളപ്പോള്‍ അവര്‍ക്കൊപ്പം പരമാവധി സമയം ചെലവിടണം: നിവിന്‍ പോളി

നല്ല ഉറക്കം കിട്ടാൻ, മികച്ച 5 ഭക്ഷണങ്ങൾ

കാര്യവട്ടത്ത് ടോസ് ഇന്ത്യക്ക്, വിന്‍ഡീസിനെതിരെ ബൗളിങ്

'ചോദ്യങ്ങൾ പേടിച്ചിട്ടല്ല; പെട്ടെന്ന് ഇത്രയും കാമറ കാണുമ്പോൾ എനിക്ക് ബുദ്ധിമുട്ടാണ്'