Manu Bhaker, Tajinderpal Singh  x
Sports

ഏഷ്യൻ ​ഗെയിംസ്; മനു ഭാക്കറും തജീന്ദർപാൽ സിങും ഇന്ത്യൻ പാതാകയേന്തും

​ഗെയിംസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം ശനിയാഴ്ച

Author : സമകാലിക മലയാളം ഡെസ്ക്

ന​ഗോയ: ഒറ്റ ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയ ഷൂട്ടർ മനു ഭാക്കറും ഷോട്പുട്ടിൽ തുടരെ രണ്ട് തവണ ഏഷ്യൻ ​ഗെയിംസ് സ്വർണം സ്വന്തമാക്കിയ തജീന്ദർപാൽ സിങും ഏഷ്യൻ ​ഗെയിംസ് ഉദ്ഘാടന വേദിയിൽ ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ കായിക രം​ഗത്തെ രണ്ട് തലമുറകളെ പ്രതിനിധാനം ചെയ്യുന്ന താരങ്ങളാണ് ഇരുവരും.

20ാം ഏഷ്യൻ ​ഗെയിംസിൽ ക്രിക്കറ്റ് അടക്കമുള്ള മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും ​ഗെയിംസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം ഈ മാസം 19 ശനിയാഴ്ചയാണ്. ന​ഗോയ സിറ്റി മിസുഹോ പാർക്ക് അത്‍ലറ്റിക്സ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. 503 അം​ഗങ്ങളുള്ള വമ്പൻ സംഘമാണ് ഇന്ത്യയ്ക്കായി ഇത്തവണ ​ഗെയിംസിനായി കളത്തിൽ ഇറങ്ങുന്നത്.

2024ലെ പാരിസ് ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഭാക്കർ സരബ്ജോത് സിങിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലും വെങ്കലം നേടിയാണ് ചരിത്രമെഴുതിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിംപിക്സിന്റെ സിം​ഗിൾ എഡിഷനിൽ 2 മെഡലുകൾ നേടുന്ന ഏക താരമെന്ന ഒരിക്കലും മായാത്ത നേട്ടം സ്വന്തമാക്കിയാണ് മനു തിളങ്ങിയത്.

ഏഷ്യൻ ​ഗെയിംസിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് തജീന്ദർപാൽ സിങ്. 2018ലെ ജക്കാർത്ത ഏഷ്യൻ ​ഗെയിംസിലും 2023ൽ ഹാങ്ഷു ​ഏഷ്യൻ ​ഗെയിംസിലുമാണ് 31കാരൻ ഷോട്പുട്ടിൽ സുവർണ നേട്ടത്തിനുടമയായത്. ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ അത്‍ലറ്റിക്സ് മെഡലുകൾ നിർണായകമാണ്. ഈ സംഘത്തെയാണ് തജീന്ദർ നയിക്കുന്നത്.

Double Olympic medallist Manu Bhaker and two-time defending Asian Games shot put champion Tajinderpal Singh Toor will carry the Indian flag at the opening ceremony of the Aichi-Nagoya Asian Games on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

'അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ രംഗം ചെയ്യാന്‍ പറഞ്ഞു'; ദുരനുഭവം പറഞ്ഞ് രാധിക ആപ്‌തെ

KMSCL: മാനേജർ തസ്തികയിൽ ഒഴിവ്, ശമ്പളം 60,000 രൂപ

വ്യായാമം ചെയ്താൽ കലോറി കുറയില്ലേ, തടി കൂട്ടാൻ ആഗ്രഹിക്കുന്നവർ വ‍ർക്ക്ഔട്ട് ചെയ്യണോ?

'ഈ അവസ്ഥയില്‍ എത്തിച്ചതില്‍ മുന്‍സര്‍ക്കാരുകള്‍ക്കും പങ്ക്; വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇല്ല'