നഗോയ: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യക്ക് വെങ്കലം. മിക്‌സഡ് ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ വേലവന്‍ സെന്തില്‍ കുമാര്‍- ജോഷ്‌ന ചിന്നപ്പ സഖ്യം സെമിയില്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്.
ഹോങ്കോങിനോടാണ് സെമിയില്‍ ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. ലീ കാ യി- താങ് മിങ് ഹോങ് സഖ്യമാണ് ജോഷ്‌ന- സെന്തില്‍ സഖ്യത്തെ വീഴ്ത്തിയത്.
രണ്ടാം സെറ്റ് നേടുകയും ഒന്നും മൂന്നും സെറ്റുകളില്‍ ഒറ്റ പോയിന്റ് വ്യത്യാസത്തില്‍ തോല്‍വി വഴങ്ങിയും ഇന്ത്യന്‍ സഖ്യം പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍: 10-11, 11-2, 10-11.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates