Smriti Mandhana x
Sports

സ്മൃതിക്ക് അര്‍ധ സെഞ്ച്വറി, സ്വര്‍ണത്തിലേക്ക് കത്തും തുടക്കമിട്ട് ഇന്ത്യ

ശ്രീലങ്കന്‍ വനിതകള്‍ക്കെതിരെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍ ടോസ് നേടി ഇന്ത്യ ബാറ്റ് ചെയ്യുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇറങ്ങിയ ഇന്ത്യക്ക് പറക്കും തുടക്കം നല്‍കി വീണ്ടും സ്മൃതി മന്ധാന- ഷെഫാലി വര്‍മ ഓപ്പണിങ് സഖ്യം. ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ഫൈനലില്‍ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. സ്മൃതി- ഷെഫാലി സഖ്യം ഓപ്പണിങില്‍ 10 ഓവറില്‍ 99 റണ്‍സെടുത്താണ് പിരിഞ്ഞത്.

ബംഗ്ലാദേശിനെതിരെ കത്തും ഫോമില്‍ ബാറ്റ് വീശിയ ഇരുവരും സമാന മികവ് ഫൈനലിലും ആവര്‍ത്തിച്ചു. സ്മൃതി മന്ധാന അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ ഷെഫാലിക്ക് അര്‍ധ ശതകം സ്വന്തമാക്കാന്‍ ആയില്ല. താരം 48 റണ്‍സുമായി മടങ്ങി. സ്‌കോര്‍ 99ല്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

സ്മൃതി 30 പന്തില്‍ 50 റണ്‍സടിച്ചു. 5 സിക്‌സും 3 ഫോറും സഹിതമാണ് സ്മൃതിയുടെ ബാറ്റിങ്. ഷെഫാലി 3 വീതം സിക്‌സും ഫോറും തൂക്കി. താരം 29 പന്തില്‍ 48 റണ്‍സില്‍ ഔട്ട്. നേരത്തെ ബംഗ്ലാദേശിനെതിരായ സെമിയില്‍ ഷെഫാലി തന്റെ കന്നി വൈറ്റ് ബോള്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

Asian Games 2026 Women's Cricket Final: Smriti Mandhana, Shafali dominate Sri Lanka in gold medal match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭിന്നത രൂക്ഷം; തീര്‍ത്ഥാടന നടത്തിപ്പ് ഐഎഎസ് ഉദ്യോഗസ്ഥനു കൈമാറാന്‍ സര്‍ക്കാര്‍ നീക്കം

അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; മുട്ടില്‍ മരം മുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

'വിജയ്‌യുടെ അമ്മയാകാന്‍ ബുദ്ധിമുട്ട് തോന്നി'; സൂപ്പര്‍ ഹിറ്റ് ചിത്രം വേണ്ടെന്ന് വച്ചതിനെപ്പറ്റി ഉര്‍വശി

കുതിച്ച് രൂപ, രണ്ടുദിവസത്തിനിടെ 31 പൈസയുടെ നേട്ടം, രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം; കുതിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ചെയർപേഴ്സൺ സ്ഥാനാർഥിക്ക് കിട്ടിയത് 'പൂജ്യം' വോട്ട്: ബിജെപിക്ക് തിരിച്ചടി