ചിത്രം: ട്വിറ്റർ 
Sports

കളി 5 ഓവര്‍ മാത്രം; പാകിസ്ഥാനെ അട്ടിമറിച്ച് ബംഗ്ലാദേശ്; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വെങ്കലം

16 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 34 റണ്‍സ് വാരിയ യാസിര്‍ അലിയാണ് ബംഗ്ലാദേശിനു ജയം സമ്മാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: പാകിസ്ഥാനെ അട്ടിമറിച്ച് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വെങ്കലം നേടി ബംഗ്ലാദേശ്. മഴയെ തുടര്‍ന്ന് അഞ്ച് ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ആദ്യം ബാറ്റ് ചെയ്ത പാരകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് ചേര്‍ത്തു. ബംഗ്ലാദേശ് അഞ്ചോവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് കണ്ടെത്തി. 

16 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 34 റണ്‍സ് വാരിയ യാസിര്‍ അലിയാണ് ബംഗ്ലാദേശിനു ജയം സമ്മാനിച്ചത്. 11 പന്തില്‍ 20 റണ്‍സെടുത്ത് അഫിഫ് ഹുസൈനും തിളങ്ങി. 

നേരത്തെ 18 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 32 റണ്‍സെടുത്ത മിര്‍സ ബെയ്ഗാണ് പാകിസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം പുറത്താകാതെ നിന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ