വീഡിയോ ദൃശ്യം 
Sports

പരിശീലനത്തിനിടയില്‍ സ്‌കില്‍ കാണിക്കാന്‍ ശ്രമം; ആരാധകര്‍ക്ക് മുന്‍പില്‍ ചമ്മി ക്രിസ്റ്റ്യാനോ(വീഡിയോ)

വാം അപ്പിന് ഇടയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പറ്റിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ക്ലബിലേക്ക് ചേക്കേറാനുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ശ്രമങ്ങള്‍ ഫലം കാണാതെയാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചത്. പ്രീസീസണ്‍ മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയ ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോള്‍ സ്റ്റാര്‍ട്ടിങ് ഇലവനിലെ സ്ഥാനം തന്നെ ഉറപ്പില്ലാത്ത അവസ്ഥയാണ്. ഈ സമയം വാം അപ്പിന് ഇടയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പറ്റിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ആഴ്‌സണലിനെ നേരിടാന്‍ പോകുന്നതിന് മുന്‍പായി ഗ്രൗണ്ടില്‍ വെച്ച് പരിശീലനം നടത്തുമ്പോഴാണ് സംഭവം. ഫ്രഡിനും കസമീറോക്കും ഒപ്പമാണ് ക്രിസ്റ്റ്യാനോ ഇവിടെ പരിശീലനം നടത്തിക്കൊണ്ടിരുന്നത്. ഈ സമയം ബാക്ക് ഹീല്‍ ചെയ്യാനുള്ള ക്രിസ്റ്റ്യാനോയുടെ ആദ്യ ശ്രമം പിഴച്ചു. 

പിന്നാലെ പന്തെടുത്ത് കൊണ്ടുവന്ന് വീണ്ടും തന്റെ സ്‌കില്‍ കാണിക്കാന്‍ ക്രിസ്റ്റ്യാനോ ശ്രമിച്ചെങ്കിലും പന്ത് വീണ്ടും താരത്തിന്റെ ദേഹത്ത് തട്ടി പോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ 6 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു വട്ടം പോലും വല കുലുക്കാന്‍ ക്രിസ്റ്റിയാനോയ്ക്ക് കഴിഞ്ഞിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT