Megan Schutt x
Sports

ടി20 ലോകകപ്പ് അവസാന ഐസിസി ഇവന്റ്? വിരമിക്കല്‍ സൂചന നല്‍കി ഓസീസ് വനിതാ പേസ് ഇതിഹാസം

ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് വനിതാ ടി20 ലോകകപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ സൂചന നല്‍കി ഓസ്‌ട്രേലിയന്‍ വനിതാ പേസ് ഇതിഹാസം മെഗാന്‍ ഷുറ്റ്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് പോരാട്ടം തന്റെ കരിയറിലെ അവസാന ഐസിസി പോരാട്ടമായിരിക്കുമെന്നു താരം വ്യക്തമാക്കി. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് വനിതാ ടി20 ലോകകപ്പ് പോരാട്ടം.

വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് മെഗാന്‍ ഷുറ്റ്. കഴിഞ്ഞ 14 വര്‍ഷമായി ഓസ്‌ട്രേലിയന്‍ വനിതാ ടീമിലെ നിര്‍ണായക താരമാണ്. 2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മൂന്ന് ഫോര്‍മാറ്റിലുമായി ഓസീസിനായി 309 വിക്കറ്റുകള്‍ വീഴ്ത്തി.

ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് മെഗാന്‍ ഷുറ്റ്. 29 ലോകകപ്പ് മത്സരങ്ങളില്‍ നിന്നു 48 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇക്കോണമി 5.65.

111 ഏകദിനം, 125 ടി20, 4 ടെസ്റ്റ് മത്സരങ്ങള്‍ താരം ഓസീസ് ജേഴ്‌സിയില്‍ കളിച്ചു. ടി20യില്‍ 152 വിക്കറ്റുകളും ഏകദിനത്തില്‍ 148 വിക്കറ്റുകളും ടെസ്റ്റില്‍ 9 വിക്കറ്റുകളും നേടിയിട്ടുണ്ട്. 15 റണ്‍സിന് 5 വിക്കറ്റെടുത്തതാണ് ടി20യിലെ മികച്ച പ്രകടനം. ഏകദിനത്തില്‍ 19 റണ്‍സിന് 5 വിക്കറ്റുകള്‍. ടെസ്റ്റില്‍ 26 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളും മികച്ച പ്രകടനങ്ങള്‍.

സമീപ കാലത്ത് ഓസ്‌ട്രേലിയ ഐസിസി ഇവന്റുകളില്‍ സെമിയില്‍ പുറത്താകുന്നുണ്ട്. ഇത്തവണ ടി20 ലോകകപ്പ് നേടി ആ നിരാശകള്‍ മറികടക്കുകയാണ് ഓസീസ് വനിതകള്‍ ലക്ഷ്യമിടുന്നത്. 33കാരിയായ മെഗാനും ലോക കിരീടം നേടി വിരമിക്കല്‍ അവിസ്മരണീയമാക്കാനുള്ള ആഗ്രഹത്തിലാണ്.

Australia pace legend Megan Schutt has confirmed that the 2026 Women's T20 World Cup will be her final ICC tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

കോക്രോച്ചുകള്‍ക്കൊപ്പം; പിന്തുണയുമായി മമതാ ബാനര്‍ജി

'അത്ര വികാരാധീനമായി എടുക്കേണ്ടതില്ല'; കോക്രോച്ച് പാര്‍ട്ടി വിവാദം സുപ്രീംകോടതിയില്‍, അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്

'ഒരു പ്രതിയെ വെറുതെ വിട്ടത് എന്തിനാണ്?, എനിക്ക് ഈശ്വരന്‍ മാത്രമേയുള്ളൂ'; മധുവിന്റെ അമ്മ

കര്‍ണാടകയിലും മുഖ്യമന്ത്രി തര്‍ക്കം; സിദ്ധരാമയ്യ - ഡികെ ശിവകുമാര്‍ പോരു മുറുകുന്നു; ഹൈക്കമാന്റിന് അടുത്ത പ്രതിസന്ധി

SCROLL FOR NEXT