elena rybakina x
Sports

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

എലേന റിബാകിനയുടെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടം

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ കസാഖിസ്ഥാന്‍ താരം എലേന റിബാകിനയുടെ കന്നി മുത്തം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബലറൂസിന്റെ അരിന സബലേങ്കയെ വീഴ്ത്തിയാണ് താരം കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണും കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും ഉയര്‍ത്തിയത്. 2022ലെ വിംബിള്‍ഡണ്‍ കിരീട ജേതാവാണ് റിബാകിന.

സ്‌കോര്‍: 6-4, 4-6, 6-4.

തുടരെ നാലാം വട്ടം ലോര്‍ഡ് ലേവര്‍ അരീനയില്‍ ഫൈനലിലെത്തിയ സബലേങ്കക്കെതിരെ റിബാകിന ആദ്യ സെറ്റ് നേടി മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ സബലേങ്ക തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ ഒരുവേള സബലേങ്ക 3-0ത്തിനു മുന്നിലായിരുന്നു. അവിടെ നിന്നാണ് റിബാകിന തിരിച്ചു വരവ് നടത്തി മുന്നേറിയത്. മൂന്നാം സെറ്റില്‍ സബലേങ്കയുടെ സര്‍വ് ഭേദിച്ച് റിബാകിന കരുത്ത് കാട്ടിയതോടെ ലോക ഒന്നാം നമ്പര്‍ താരത്തിനു ഉത്തരംമുട്ടി.

2023ലും റിബാകിന ഫൈനലിലെത്തിയിരുന്നു. എന്നാല്‍ അന്ന് സബലേങ്കയ്ക്ക് മുന്നില്‍ കിരീടം കൈവിട്ടു. അന്നും ആദ്യ സെറ്റ് നേടിയാണ് താരം തുടങ്ങിയതെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ തോറ്റാണ് ജയവും കിരീടവും അടിയറവ് വച്ചത്. സമാന വീഴ്ച ഇത്തവണ സംഭവിക്കരുതെന്ന് താരം മൂന്നാം സെറ്റില്‍ ഉറപ്പിച്ചാണ് പൊരുതിയത്.

2023, 2024 വര്‍ഷങ്ങളില്‍ ഇവിടെ കിരീടം നേടിയ സബലേങ്ക ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് കഴിഞ്ഞ തവണ ഇറങ്ങിയെങ്കിലും കിരീടം കൈവിട്ടിരുന്നു. കഴിഞ്ഞ തവണ അമേരിക്കയുടെ മാഡിസന്‍ കീസിനു മുന്നിലാണ് കിരീടം അടിയറവ് വയ്‌ക്കേണ്ടി വന്നത്. ഇത്തവണ കിരീടം തിരിച്ചു പിടിക്കാമെന്ന മോഹത്തിലായിരുന്നു താരം. എന്നാല്‍ റിബാകിന ആ സ്വപ്‌നം തല്ലിക്കെടുത്തി.

elena rybakina makes mega comeback to win the 2026 Australian Open title

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

'നിവിന് മാത്രം എന്തിനാണ് മേൽമുണ്ട് ? ശരീരം പ്രദർശിപ്പിക്കാനുള്ള ആത്മവിശ്വാസക്കുറവോ!'; ചർച്ച

ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം?

SCROLL FOR NEXT