Ayush Shetty pti
Sports

വൻ അട്ടിമറി; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ആയുഷ് ഷെട്ടിയുടെ മധുര പ്രതികാരം!

ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടി, പിവി സിന്ധു മുന്നോട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡൽഹി: ലോക ബാഡ്മിന്റണിൽ ചാംപ്യൻഷിപ്പിൽ വമ്പൻ അട്ടിമറിയുമായി ഇന്ത്യയുടെ 21കാരൻ ആയുഷ് ഷെട്ടി. നിലവിലെ ലോക ചാംപ്യൻ ചൈനയുടെ ഷി യുഖിയെ വീഴ്ത്തിയാണ് ആയുഷ് അട്ടിമറി തീർത്തത്. ലോക റാങ്കിങ്ങിൽ 22ാം സ്ഥാനത്തുള്ള ആയുഷ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒന്നാം റാങ്കുകാരനായ ഷി യുഖിയെ പരാജയപ്പെടുത്തിയത്. സ്‌കോർ: 21-14, 13-21, 21-19.

ആദ്യ ഗെയിമിൽ തന്നെ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു. 14നെതിരെ 21 പോയിന്റുകൾക്ക് ആയുഷ് ഒന്നാം ഗെയിം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ ചൈനീസ് താരം തിരിച്ചെത്തി. 21-13ന് ഷി യുഖി ​ഗെയിം സ്വന്തമാക്കി മത്സരം നീട്ടി. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഇന്ത്യൻ താരം അവസരത്തിനൊത്തുയർന്നതോടെ ഷി യുഖി നിഷ്പ്രഭനായി.

ഏഷ്യ ചാംപ്യൻഷിപ്പിലെ സ്വപ്‌ന സമാനമായ കുതിപ്പിനു ശേഷം ഫൈനലിൽ ഷി യുഖിയോടാണ് ആയുഷ് പരാജയപ്പെട്ടത്. അന്ന് സെമിയിലും ക്വാർട്ടറിലും പ്രീ ക്വാർട്ടറിലുമെല്ലാം തന്നേക്കാൾ മുന്നിലുള്ള എതിരാളികളെ അട്ടിമറിച്ചാണ് ആയുഷ് മുന്നേറിയത്. എന്നാൽ ഫൈനലിൽ ഷി യുഖിയെ മറികടക്കാനായില്ല. ആ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയാണ് ആയുഷിന്റെ ലോക പോരിലെ ജയം.

ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം

നേരത്തെ വനിതാ സിംഗിൾസിൽ പിവി സിന്ധു ഒന്നാം റൗണ്ടിൽ അനായാസ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ റൗണ്ടില്‍ സിന്ധു അയര്‍ലന്‍ഡ് താരം റേച്ചല്‍ നോബ്‌ളിനെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 21-7, 21-11. വനിതാ ഡബിൾസിൽ ഗായത്രി ഗോപീചന്ദ്, മലയാളി താരം ട്രീസ ജോളി സഖ്യവും പുരുഷ ഡബിൾസിൽ ഹരിഹരൻ, അർജുൻ എംആർ സഖ്യവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

Ayush Shetty stunned world No.1 Shi Yuqi 21-14, 13-21, 21-19 to reach the BWF World Championships second round. Meanwhile, PV Sindhu also began her campaign with a straight-game win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിര്‍ണായക ചുവടുവെയ്പിലേക്ക്; വിഴിഞ്ഞം എക്‌സിം ഇന്ന് ഉദ്ഘാടനം ചെയ്യും, മിഷന്‍ സമുദ്ര പദ്ധതിക്കും തുടക്കമാകും

ഗാസയില്‍ നിന്നും പിന്മാറില്ല, ഹമാസ് ആയുധം ഉപേക്ഷിക്കും വരെ പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് ഇസ്രയേല്‍

വീട്ടിനുള്ളിൽ നിന്നു ദുർ​ഗന്ധം; വിമുക്തഭടന്റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ

Today's Rashi Phalam August 18|തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും