മികച്ച താരങ്ങൾക്കുള്ള പുരസ്കാരങ്ങളുമായി ഡെംബലെയും ബോൺമാറ്റിയും (Ballon d’Or 2025) x
Sports

2025ലെ മികച്ച ഫുട്‌ബോളര്‍: ഡെബംലെയ്ക്ക് ബാല്ലണ്‍ ഡി ഓര്‍; വനിതകളില്‍ ബോണ്‍മാറ്റിക്ക് ഹാട്രിക്ക്

മികച്ച യുവ താരത്തിനുള്ള കോപ്പ പുരസ്‌കാരം നിലനിര്‍ത്തി സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാല്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലെ 2025ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി. വനിതകളില്‍ തുടരെ മൂന്നാം വട്ടവും സ്‌പെയിനിന്റെ അയ്റ്റാന ബോണ്‍മാറ്റി മികച്ച താരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെ ബാഴ്‌സലോണ കൗമാര താരം ലമീന്‍ യമാലിനാണ്. കോപ്പ അവാര്‍ഡ് നിലനിര്‍ത്തുന്ന ആദ്യ താരമായും യമാല്‍ മാറി.

ലമീന്‍ യമാലിനെ പിന്തള്ളിയാണ് ഡെംബലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. സീസണില്‍ പിസ്ജിയെ ഫ്രഞ്ച് ലീഗ് വണ്‍, ചാംപ്യന്‍സ് ലീഗ് അടക്കമുള്ള കിരീട നേട്ടങ്ങളിലേക്ക് നയിച്ച് ഡെംബലെ നിര്‍ണായക സാന്നിധ്യമായി നിന്നു. സീസണില്‍ താരം ക്ലബിനായി 35 ഗോളുകളാണ് നേടിയത്. ബാല്ലണ്‍ ഡി ഓര്‍ നേടുന്ന ആറാമത്തെ ഫ്രഞ്ച് താരമായും ഡെംബലെ മാറി.

Lamine Yamal (Ballon d’Or 2025)

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച പുരുഷ ടീം: പിഎസ്ജി

മികച്ച വനിത ടീം: ആഴ്‌സണല്‍

മികച്ച പുരുഷ പരിശീലകന്‍: പിഎസ്ജി കോച്ച് ലൂയീസ് എന്റിക്വെ

മികച്ച വനിതാ പരിശീലക: ഇംഗ്ലണ്ട് കോച്ച് സറിന വീഗ്മന്‍

മികച്ച ഗോള്‍ കീപ്പര്‍: ജിയാന്‍ലൂയി ഡൊണ്ണാരുമ (പിഎസ്ജി). നിലവില്‍ താരം മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പറാണ്.

വനിതകളിലെ മികച്ച ഗോള്‍ കീപ്പര്‍: ഹന്ന ഹാംപ്ടന്‍ (ചെല്‍സി)

മികച്ച വനിതാ യുവ താരം: ബാഴ്‌സലോണയുടെ വിക്കി ലോപസ്.

കൂടുതല്‍ ഗോള്‍ നേടിയ പുരുഷ സ്‌ട്രൈക്കര്‍: വിക്ടര്‍ ഗ്യോകേഴ്‌സ് (സ്‌പോര്‍ടിങ്) നിലവില്‍ താരം ആഴ്‌സണലിനായി കളിക്കുന്നു.

കൂടുതല്‍ ഗോള്‍ നേടിയ വനിതാ താരം: ഇവ പാജര്‍ (ബാഴ്‌സലോണ).

Ballon d’Or 2025: Ousmane Dembele won the men's Ballon d'Or, while Aitana Bonmati won the women's Ballon d'Or.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT