Bangladesh Accepts ICC T20 World Cup Decision  special arrangement
Sports

ഐസിസി തീരുമാനം അംഗീകരിക്കുന്നു, ഇന്ത്യ സുരക്ഷിതമല്ല; ആവർത്തിച്ച് ബം​ഗ്ലാദേശ്

ഇന്ത്യയിൽ മത്സരം കളിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് കൊണ്ടാണ് വേദി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചതെന്നും ബി സി ബി മീഡിയ കമ്മിറ്റി ചെയർമാൻ അമ്ജാദ് ഹുസൈൻ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ടി20 ലോകകപ്പിൽ നിന്ന് ടീമിനെ ഒഴിവാക്കിയ നടപടി അംഗീകരിക്കുന്നതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്താൻ ഐ സി സി എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. ഇന്ത്യയിൽ മത്സരം കളിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് കൊണ്ടാണ് വേദി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചതെന്നും ബി സി ബി മീഡിയ കമ്മിറ്റി ചെയർമാൻ അമ്ജാദ് ഹുസൈൻ പറഞ്ഞു.

“ടൂർണമെന്റിൽ പങ്കെടുക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ഐ സി സിയുടെ തീരുമാനത്തെ പൂർണമായും ബഹുമാനിക്കുന്നു. മത്സരവേദി മാറ്റാനാകില്ലെന്നതാണ് ബോർഡിന്റെ ഭൂരിപക്ഷ തീരുമാനം. അതും ഞങ്ങൾ അംഗീകരിക്കുന്നു ” അമ്ജാദ് ഹുസൈൻ പറഞ്ഞു. ആദ്യത്തെ അപേക്ഷ തള്ളിയതിന് ശേഷവും മറ്റു വഴികളും ക്രിക്കറ്റ് ബോർഡ് നോക്കിയിരുന്നു.

എന്നാൽ ഞങ്ങളുടെ ആവശ്യം ഐ സി സി അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇനി ചെയ്യാൻ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങൾക്ക് മത്സരിക്കാൻ ഇന്ത്യയിലേക്ക് പോകാനാകില്ല, മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാനും സാധിക്കില്ല. അതിനാൽ ബോർഡിന്റെ തീരുമാനം ഞങ്ങൾ അംഗീകരിച്ചു. ഇക്കാര്യത്തിൽ നിയമപരമായോ മധ്യസ്ഥ നടപടികളിലേക്കോ പോകില്ലെന്നും അമ്ജാദ് ഹുസൈൻ വ്യക്തമാക്കി

Sports news: Bangladesh Accept ICC Decision to Replace Them With Scotland in T20 World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍

ഫുഡ് ക്രേവിങ്സ് തോന്നുമ്പോൾ ഉടൻ ജങ്ക് ഫുഡ്; പൊണ്ണത്തടിക്കൊപ്പം ഉത്കണ്ഠയും ഏറും

ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്‌കോച്ചേഴ്‌സിന് ആറാം കീരീടം

കരൾരോ​ഗ ലക്ഷണങ്ങൾ, നിങ്ങളുടെ കൈകൾക്ക് ചിലതു പറയാനുണ്ട്

യുഎഇയിൽ ജോലി ചെയ്യാൻ ഈ 12 പെർമിറ്റുകളിൽ ഒന്ന് വേണം, നിയമം കർശനമാക്കി മാനവവിഭവശേഷി മന്ത്രാലയം

SCROLL FOR NEXT