Litton Das x
Sports

'ഇന്ത്യയിലേക്കില്ല, ശ്രീലങ്കയില്‍ കളിക്കാം'; കടുപ്പിച്ച് നില്‍ക്കുന്നതിനിടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ലിറ്റന്‍ ദാസ് നയിക്കും മുസ്തഫിസുര്‍ റഹ്മാന്‍ അടക്കം 5 പേസര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്ന കടുത്ത നിലപാടില്‍ നില്‍ക്കുന്നതിനിടെ ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ലിറ്റന്‍ ദാസാണ് ടീം ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഇത്തവണ ലേലത്തില്‍ ടീമിലെത്തിയ ഏക ബംഗ്ലാദേശ് താരമായ പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ നിന്നു ഒഴിവാക്കിയിരുന്നു. അതോടെയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാടിലെത്തിയത്. അതിനിടെയാണ് ടീം പ്രഖ്യാപനം.

മസ്തഫിസുര്‍ റഹ്മാനടക്കം അഞ്ച് പേസര്‍മാര്‍ ടീമിലുണ്ട്. മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷൊരിഫുള്‍ ഇസ്ലാം, ടസ്‌കിന്‍ അഹമദ്, തന്‍സിം ഹസന്‍ സാകിബ് എന്നിവരാണ് മറ്റ് പേസര്‍മാര്‍.

ഗ്രൂപ്പ് സിയില്‍ ഇറ്റലി, നേപ്പാള്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കൊപ്പമാണ് ബംഗ്ലാദേശ്. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ ആദ്യ പോരാട്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാദേശ് കടുത്ത നിലപാടിലുള്ള സാഹചര്യത്തില്‍ ടൈം ടേബിളില്‍ മാറ്റം വരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ബംഗ്ലാദേശ് ടീം: ലിറ്റന്‍ ദാസ്, സയ്ഫ് ഹസ്സന്‍, തന്‍സിദ് ഹസന്‍ തമിം, മുഹമ്മദ് പര്‍വേസ്, തൗഹിദ് ഹൃദോയ്, ഷമിം ഹുസൈന്‍, നുറുല്‍ ഹസന്‍, മെഹദി ഹസന്‍, റിഷാദ് ഹുസൈന്‍, നസം അഹമദ്, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷൊരിഫുള്‍ ഇസ്ലാം, ടസ്‌കിന്‍ അഹമദ്, തന്‍സിം ഹസന്‍ സാകിബ്.

ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയ ബംഗ്ലാദേശ് തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്നു അവര്‍ ഐസിസിയോടു വ്യക്തമായിട്ടുണ്ട്. കൊല്‍ക്കത്ത 9.20 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിസിസിഐ നിര്‍ദേശത്തിനു പിന്നാലെ കെകെആര്‍ മുസ്തഫിസുറിനെ ഒഴിവാക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നിര്‍ദേശമുണ്ടായത്.

താരത്തെ ടീമില്‍ നിന്നു റിലീസ് ചെയ്തതായി കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് അറിയിച്ചു. പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.

Litton Das will captain a 15-member Bangladesh squad for the T20 World Cup in India and Sri Lanka. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിച്ചളപാളികള്‍ക്ക് പകരം ചെമ്പ് പാളി എന്നെഴുതി, മിനുട്‌സ് മനപ്പൂര്‍വം തിരുത്തി; പത്മകുമാറിനെതിരെ എസ്‌ഐടി

200 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 7,000എംഎഎച്ച് ബാറ്ററി; റിയല്‍മി 16 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

14 ടീമുകൾ, 91 മത്സരങ്ങൾ; ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങും

പ്രസവം കഴിഞ്ഞപ്പോള്‍ വേദനയും ദുര്‍ഗന്ധവും, 75 ദിവസത്തിന് ശേഷം യുവതിയുടെ ശരീരത്തില്‍ നിന്ന് തുണികഷ്ണം പുറത്തു വന്നു; ചികിത്സാപ്പിഴവിനെതിരെ പരാതി

ഇടുക്കിയില്‍ യുവതിയെ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനായി തിരച്ചില്‍

SCROLL FOR NEXT