Maaz Sadaqat x
Sports

നാണംകെട്ട തോല്‍വിക്ക് രണ്ടാം പോരില്‍ 'ത്രില്ലര്‍' മറുപടി; ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍

രണ്ടാം ഏകദിനത്തില്‍ 128 റണ്‍സിന്റെ കൂറ്റന്‍ ജയം

സമകാലിക മലയാളം ഡെസ്ക്

മിര്‍പുര്‍: ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ രണ്ടാം പോരാട്ടത്തില്‍ തിരിച്ചു വന്നു. ജയത്തോടെ അവര്‍ പരമ്പര സമനിലയിലാക്കി. ഇതോടെ മൂന്നാമത്തേയും അവസാനത്തേയും പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. രണ്ടാം പോരാട്ടത്തില്‍ 128 റണ്‍സിന്റെ വമ്പന്‍ ജയമാണ് പാകിസ്ഥാന്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 47.3 ഓവറില്‍ 274 റണ്‍സില്‍ പുറത്തായി. ബംഗ്ലാദേശിന്റെ പോരാട്ടം 23.3 ഓവറില്‍ വെറും 114 റണ്‍സില്‍ അതിവേഗം അവസാനിപ്പിച്ച് പാകിസ്ഥാന്‍ ത്രില്ലര്‍ ജയം സ്വന്തമാക്കി.

ഓപ്പണിങ് ഇറങ്ങി അര്‍ധ സെഞ്ച്വറി നേടുകയും ബംഗ്ലാദേശിന്റെ 3 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മാസ് സദാഖതിന്റെ ഓള്‍ റൗണ്ട് മികവാണ് പാകിസ്ഥാന് ജയമൊരുക്കിയത്. ടി20 ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും പാകിസ്ഥാനു വേണ്ടി തിളങ്ങി. താരവും അര്‍ധ സെഞ്ച്വറി നേടി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഓപ്പണര്‍മാര്‍ മിന്നും തുടക്കമാണ് നല്‍കിയത്. മാസ് സദാഖത് 46 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം 75 റണ്‍സെടുത്തു. സഹ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ 31 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു 13 ഓവറില്‍ പാക് സ്‌കോര്‍ 103ല്‍ എത്തിച്ചാണ് പിരിഞ്ഞത്.

പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ ആഘ- മുഹമ്മദ് റിസ്വാന്‍ സഖ്യവും പാകിസ്ഥാനായി തിളങ്ങി. 109 റണ്‍സാണ് സഖ്യം ബോര്‍ഡില്‍ ചേര്‍ത്തത്. സല്‍മാന്‍ ആഘ 62 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 44 റണ്‍സും കണ്ടെത്തി.

എന്നാല്‍ മധ്യനിരയും വാലറ്റവും പൊരുതാന്‍ നില്‍ക്കാതെ അതിവേഗം കീഴടങ്ങിയതോടെ പാക് സ്‌കോര്‍ 300 കടന്നില്ല. ബംഗ്ലാദേശിനായി റിഷാദ് ഹുസൈന്‍ 3 വിക്കറ്റെടുത്തു. മെഹ്ദി ഹസന്‍ മിറാസ് 2 വിക്കറ്റുകള്‍ വീഴ്ത്തി. ടസ്‌കിന്‍ അഹമദ്, മുസ്തഫിസുര്‍ റഹ്മാന്‍, നഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മറുപടി ബാറ്റിങിനായി കളത്തിലെത്തിയ ബംഗ്ലാദേശ് അതിവേഗമാണ് കീഴടങ്ങിയത്. 41 റണ്‍സെടുത്ത ലിറ്റന്‍ ദാസാണ് ടോപ് സ്‌കോറര്‍. തൗഹിദ് ഹൃദോയ് (28), അഫിഫ് ഹുസൈന്‍ (14), സെയ്ഫ് ഹസന്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

മാസ് സദാഖതിനു പുറമേ പാകിസ്ഥാനായി ഹാരിസ് റൗഫും 3 വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രീദി 2 വിക്കറ്റെടുത്തു. മുഹമ്മദ് വാസിം, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Bangladesh vs Pakistan, Maaz Sadaqat: Pakistan hammered Bangladesh by 128 runs in the second ODI of the three-match series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

'അച്ഛനും മകളും കൂടി ക്രെഡിറ്റ് അടിച്ചുമാറ്റി; പ്രതിഫലം പോലും തന്നില്ല; 'എന്‍ജോയ് എന്‍ജാമി'യെ ചൊല്ലി പോരടിച്ച് സന്തോഷ് നാരാണനും അറിവും

വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ; യുവതിക്കെതിരെ കേസ്

സ്ഥിരമായി ഏത് ‘ബ്രാ’ ധരിക്കണം?

'ഗ്യാസ്' ട്രബിള്‍ ഉള്ള കാര്യം അറിഞ്ഞില്ല, ക്ഷമി'; യുദ്ധത്തെക്കുറിച്ച് പറഞ്ഞതിന് പരിഹാസം; വായടപ്പിച്ച് മീനാക്ഷിയുടെ മറുപടി

SCROLL FOR NEXT