BCB Election Irregularities Found Board Dissolved and New Committee Appointed. @BCBtigers
Sports

വോട്ടർമാരെ ഭീഷണിപ്പെടുത്തി,നടപടിക്രമങ്ങൾ അട്ടിമറിച്ചു; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ നടന്നത് വൻ ക്രമക്കേട്

ബോർഡ് പിരിച്ചുവിട്ടതിന് പിന്നാലെ മുൻ താരം തമീം ഇഖ്ബാൽ അധ്യക്ഷനായ 11 അംഗ അഡ്ഹോക്ക് കമ്മിറ്റി സർക്കാർ രൂപീകരിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തെരരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നടന്നത് സുതാര്യമായ പ്രക്രിയയിലൂടെയല്ല. വോട്ടർമാരെ ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അട്ടിമറിക്കുകയും ചെയ്തു. മുൻ ജഡ്ജി എകെഎം അസദുസ്സമാൻ ഖാൻ അധ്യക്ഷനായ അഞ്ചംഗ സമിതി നടത്തിയ അന്വേഷണത്തലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉള്ളത്.

കഴിഞ്ഞ ദിവസം അമിനുൾ ഇസ്ലാം അധ്യക്ഷനായ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ ബംഗ്ലാദേശ് സ്പോർട്സ് കൗൺസിൽ പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ പിരിച്ചു വിട്ടത്. എന്നാൽ സർക്കാർ നീക്കം ഏകപക്ഷീയമാണെന്നുള്ള വാദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ബോർഡ് പിരിച്ചുവിട്ടതിന് പിന്നാലെ മുൻ താരം തമീം ഇഖ്ബാൽ അധ്യക്ഷനായ 11 അംഗ അഡ്ഹോക്ക് കമ്മിറ്റി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. അടുത്ത ഭരണസമിതി വരുന്നത് വരെ ബിസിബിയുടെ പ്രവർത്തനങ്ങൾ ഈ കമ്മിറ്റിയാകും നിയന്ത്രിക്കുക. അന്വേഷണ റിപ്പോർട്ട് സർക്കാർ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച വിവരവും ഐസിസിയെ അറിയിച്ചിട്ടുണ്ട്.

BCB Election Irregularities Found Board Dissolved and New Committee Appointed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

EXPLAINER: പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ചത് നാലാം തവണ

ഇന്ന് ലോക ഫുട്ബോൾ ദിനം; ഈ അഞ്ച് അവിസ്മരണീയ നിമിഷങ്ങൾ ഓർമയുണ്ടോ?

പ്രവാസികള്‍ക്ക് ആശ്വാസം; കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ 58 സെക്ടറുകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്സ്

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

SCROLL FOR NEXT