റോയ് കൃഷ്ണ ​ഗോൾ നേടുന്നു/ ട്വിറ്റർ 
Sports

കൊച്ചിയിലെ തോൽവിക്ക് ബം​ഗളൂരുവിൽ മറുപടി; റോയ് കൃഷ്ണയുടെ ഒറ്റ ​ഗോളിൽ ബ്ലാസ്റ്റേഴ്സ് വീണു

റോയ് കൃഷ്ണ നേടിയ ഏക ​ഗോളാണ് മത്സരത്തിന്റെ ​ഗതി നിർണയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: എവേ പോരാട്ടത്തിൽ കൊച്ചിയിൽ വീണു പോയ ബം​ഗളൂരു എഫ്സി സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി കണക്കു തീർത്തു. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് ബം​ഗളൂരുവിന്റെ വിജയം. 

തോറ്റതോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. ഇനി രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഈ മത്സരങ്ങളിൽ ഒരു വിജയം നേടുകയോ ഒഡിഷ ഒരു മത്സരം തോൽക്കുകയോ ചെയ്താൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം.

റോയ് കൃഷ്ണ നേടിയ ഏക ​ഗോളാണ് മത്സരത്തിന്റെ ​ഗതി നിർണയിച്ചത്. പന്തടക്കത്തിലും പാസിങിലുമൊക്കെ ബ്ലാസ്റ്റേഴ്സ് മുന്നിൽ നിന്നെങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ബം​ഗളൂരു ആയിരുന്നു. മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സ് പ്രയാസപ്പെട്ടു. ലൂണയുടെ ഒരു ഹെഡ്ഡർ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച അവസരം. 

32ാം മിനിറ്റിലാണ് റോയ് കൃഷ്ണ ബംഗളൂരുവിന്റെ നിർണായക ​ഗോൾ നേടിയത്. ഒറ്റയ്ക്ക് കുതിച്ച് എത്തിയ റോയ് കൃഷ്ണ ഗില്ലിനെ പരാജയപ്പെടുത്തി ടീമിന് ലീഡ് സമ്മാനിക്കുകയായിരുന്നു. 

രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ കേരള ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചു. അവസരങ്ങൾ പക്ഷേ തുറന്നു കിട്ടിയില്ല. 

ബ്ലാസ്റ്റേഴ്സ് 31 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ബംഗളൂരു എഫ്സി തുടർച്ചയായ ആറാം വിജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അവർക്ക് 28 പോയിന്റ് ആണുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍