Bengaluru FC players take pay cut as Parth Jindal thanks squad amid ISL crisis @bengalurufc
Sports

ഐഎസ്എൽ: ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചു; ബംഗളൂരു എഫ് സി താരങ്ങൾക്ക് നന്ദി പറഞ്ഞ് ഉടമ

പ്രതിസന്ധിക്കിടെ ക്ലബ്ബിനെ കൈപിടിച്ചുയർത്താൻ സഹായിച്ച താരങ്ങൾക്ക് നന്ദി അറിയിച്ച് ബംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൾ രംഗത്ത് എത്തി.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ ഐ എസ് എല്ലിലെ വിവിധ ക്ലബ്ബുകൾ കടന്നു പോകുന്നത്. ആറു മാസമായി ശമ്പളം ലഭിക്കാത്തതിനെതിരെ ഒഡീഷാ ടീം അംഗങ്ങൾ മാനേജ്‍മെന്റിന് കത്ത് നൽകിയിരുന്നു. എന്നാൽ ബംഗളൂരു എഫ് സി താരങ്ങൾ അവരുടെ ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചതായി ക്ലബ് അറിയിച്ചു.

പ്രതിസന്ധിക്കിടെ ക്ലബ്ബിനെ കൈപിടിച്ചുയർത്താൻ സഹായിച്ച താരങ്ങൾക്ക് നന്ദി അറിയിച്ച് ബംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൾ രംഗത്ത് എത്തി. ശമ്പളത്തിൽ കുറവ് വരുത്താൻ താരങ്ങൾ സമ്മതിച്ചതാണ് ക്ലബ്ബിന്റെ മോശം സമയം മറികടക്കാൻ സഹായിച്ചത്. അതിന് താരങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

എഫ് സി ഗോവയിലെ താരങ്ങളും ശമ്പളം കുറയ്ക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നു. 2026 ഫെബ്രുവരി 14ന് വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കാനിരിക്കെ മറ്റ് ക്ലബിലെയും കളിക്കാരുടെ ഭാഗത്ത് നിന്ന് സമാനമായ നീക്കം ഉണ്ടാകുമെന്നാണ് ഉടമകൾ പ്രതീക്ഷിക്കുന്നത്.

ഈ സീസൺ മുതൽ ഐ എസ് എൽ സംഘടിപ്പിക്കുന്നത് എ ഐ എഫ് എഫ് നേരിട്ടാണ്. അത് കൊണ്ട് തന്നെ ക്ലബ്ബുകൾക്ക് ഈ സീസണിൽ കാര്യമായ വരുമാനം ഈ സീസണിൽ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്.

Sports news: Bengaluru FC players take pay cut as Parth Jindal thanks squad amid ISL crisis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി'; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം

ചോദിക്കാതെ തന്നെ തരണം; ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അര്‍ഹതപ്പെട്ടത്: കെഎന്‍എ ഖാദര്‍

രാവിലെ ഉച്ചയ്ക്കുമായി കുറഞ്ഞത് 9,840 രൂപ; സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

'ഉമാ തോമസ് വന്‍ പരാജയം; ഇത്തവണ മത്സരിപ്പിക്കരുത്'; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി

SCROLL FOR NEXT