വിഡിയോ ദൃശ്യം 
Sports

ഫീൽഡറുടെ ഹെൽമറ്റിൽ തട്ടി പന്ത് സ്റ്റംപിൽ കൊണ്ടു, വിചിത്ര റണ്ണൗട്ടിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം! (വിഡിയോ)

ഇം​ഗ്ലണ്ട്- ദക്ഷിണാഫ്രിക്ക അണ്ടർ 19 അനൗദ്യോ​ഗിക ടെസ്റ്റ് പോരാട്ടത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഔട്ടിന്റെ പിറവി

Author : സമകാലിക മലയാളം ഡെസ്ക്

കേപ്ടൗൺ: വിചിത്രമായ രീതിയിൽ ഇം​ഗ്ലണ്ട് താരത്തിന്റെ റണ്ണൗട്ട്. ഇം​ഗ്ലീഷ് താരം ആര്യൻ സാവന്താണ് ​ഹതഭാ​ഗ്യൻ. ഇം​ഗ്ലണ്ട്- ദക്ഷിണാഫ്രിക്ക അണ്ടർ 19 അനൗദ്യോ​ഗിക ടെസ്റ്റ് പോരാട്ടത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഔട്ടിന്റെ പിറവി.

ആര്യൻ സാവന്ത് അടിച്ച പന്ത് തൊട്ടടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ഫീൽ‍ഡറുടെ ഹെൽമെറ്റിൽ തട്ടി നേരെ കൊണ്ടത് വിക്കറ്റിൽ. ഈ സമയത്ത് ആര്യൻ ക്രീസിനു പുറത്തായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ അപ്പീൽ ചെയ്തു. അംപയർ ഔട്ടും അനുവദിച്ചു.

ഇം​ഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് ബാറ്റിങിനിടെയാണ് വിചിത്ര റണ്ണൗട്ട്. ഇം​ഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലായിരുന്നു. ആര്യൻ 11 റൺസുമായി ക്രീസിൽ നിൽക്കുന്നു. ജേസൻ റൗൾസിന്റെ പന്തിൽ ആര്യൻ സ്വീപ് ചെയ്ത പന്ത് ഷോർട്ട് ലെ​ഗിൽ നിന്ന ജോറിച് വാൻ ഷവിക്കിന്റെ ഹെൽമറ്റിൽ തട്ടിയാണ് സ്റ്റംപിൽ കൊണ്ടത്. ജോറിച് കടുത്ത വേദനയിൽ ​ഗ്രൗണ്ടിൽ കിടന്നുപോയി.

എന്നാൽ മറ്റ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ അപ്പീൽ ചെയ്തു. സ്വന്തം ഔട്ട് കണ്ട് ആര്യൻ സാവന്ത് വരെ തലയിൽ കൈവച്ചു പോയി. ഇതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.

പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 299 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്ക ആ​ദ്യ ഇന്നിങ്സിൽ 319 റൺസെടുത്ത് 20 റൺസ് ലീഡ് സ്വന്തമാക്കി. ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ദക്ഷിണാഫ്രിക്ക 317 റൺസാണ് ലക്ഷ്യത്തിലേക്ക് പിന്തുടർന്നത്. അവരുടെ പോരാട്ടം 9 വിക്കറ്റിന് 295 റൺസിലെത്തിയപ്പോൾ മത്സരം സമനിലയിൽ അവസാനിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT