ധരംശാല  പിടിഐ
Sports

ഇന്ത്യ- പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരം നിര്‍ത്തി, ധരംശാലയില്‍ ബ്ലാക്ക്ഔട്ട്

പഞ്ചാബ് കിങ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം നിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഹിമാചലിലെ ധരംശാലയിലെ ഐപിഎല്‍ പോരാട്ടം നിര്‍ത്തി. സംഘര്‍ഷത്തിനു പിന്നാലെ ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു. പിന്നാലെയാണ് ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം അവസാനിപ്പിച്ചത്.

മഴയെ തുടര്‍ന്നു വൈകിയാണ് പോരാട്ടം തുടങ്ങിയത്. പഞ്ചാബ് 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു നില്‍ക്കെയാണ് കളി റദ്ദാക്കിയത്. 70 റണ്‍സോടെ പ്രിയാംശ് ആര്യയും 50 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിങും അര്‍ധ സെഞ്ച്വറി നേടി.

താരങ്ങളെ സുരക്ഷിതമായി ഇവിടെ നിന്നു മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ചു മറ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി