ഫോട്ടോ; ഫേയ്സ്ബുക്ക് 
Sports

2022ലെ ആദ്യ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ്, ഇന്ന് ഗോവക്കെതിരെ; ജയിച്ചാല്‍ ഒന്നാം സ്ഥാനം

എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി 13 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോഴുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയ്ക്ക് എതിരെ ഇറങ്ങും. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് മുന്‍പില്‍ വീണതിന് ശേഷം തോല്‍വി അറിയാതെ കുതിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നു. 

എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി 13 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോഴുള്ളത്. 16 പോയിന്റുമായി മുംബൈ സിറ്റിയാണ് ഒന്നാമത്. ഇന്ന് ജയം നേടിയാല്‍ കേരളത്തിനും 16 പോയിന്റാവും. 

എട്ട് കളിയില്‍ ഗോവ ജയിച്ചത് രണ്ട് എണ്ണത്തില്‍ മാത്രം

ജയങ്ങളിലേക്ക് എത്താന്‍ പ്രയാസപ്പെടുന്ന ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍പിലേക്ക് എത്തുന്നത്. എട്ട് കളിയില്‍ ഗോവ ജയിച്ചത് രണ്ട് എണ്ണത്തില്‍ മാത്രം. രണ്ട് സമനില നേടിയപ്പോള്‍ നാല് വട്ടം തോറ്റു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരെ എന്നും കരുത്ത് കാണിച്ചിട്ടുള്ള സംഘമാണ് ഗോവ. കഴിഞ്ഞ എട്ട് കളിയില്‍ എട്ട് തവണയും ബ്ലാസ്‌റ്റേഴ്‌സിനെ ഗോവ തോല്‍പ്പിച്ചു. 

മുന്നേറ്റത്തിലെ മികവിലാണ് കേരളത്തിന്റെ പ്രതീക്ഷ. വാസ്‌കസ്, പെരേര, ലൂണ സഹല്‍ എന്നിവക്ക് ഗോവയുടെ പ്രതിരോധനിര ഭേദിക്കാന്‍ പണിപ്പെടേണ്ടി വരില്ല. എന്നാല്‍ ഗോവയ്ക്ക് കേരളത്തിന്റെ മധ്യനിരയും പ്രതിരോധവും കടന്ന് ഗോള്‍വല കുലുക്കുക എളുപ്പമാവില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; അറിയാം നിരക്കുകൾ

മന്ത്രി ഒജെ ജനീഷിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകി; സിപിഐ ബ്രാഞ്ച് അം​ഗത്തെ പാർട്ടി പുറത്താക്കി

വൈശാലി ഗുഹയും ഇടുക്കി അണക്കെട്ടും വന്യജീവികളെയും 365 ദിവസവും കാണാം; കാനന കാഴ്ചകള്‍ ആസ്വദിക്കാം

വ്യാജ രേഖകൾ ചമച്ച് തട്ടിയത് 22 ലക്ഷം രൂപ; മുൻ ഖാദി ബോർഡ് ജീവനക്കാരന് 56 വർഷം തടവ്; 2,80,000 രൂപ പിഴ

SCROLL FOR NEXT