നെയ്മര്‍ file
Sports

ബ്രസീല്‍ ആരാധകര്‍ 'ഹാപ്പി'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ജൂണില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമില്‍ ഇടംനേടി സൂപ്പര്‍ താരം നെയ്മര്‍.

Author : സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ജൂണില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമില്‍ ഇടംനേടി സൂപ്പര്‍ താരം നെയ്മര്‍. കോച്ച് കാര്‍ലോ ആന്‍സലോട്ടിയാണ് ടീമിനെ പ്രഖ്യാപിച്ചത്. നെയ്മറിന്റെ ഫിറ്റ്നസിനെച്ചൊല്ലി നിരീക്ഷകര്‍ക്കിടയില്‍ സംശയങ്ങള്‍ നിലനിന്നിരുന്നെങ്കിലും താരത്തിന്റെ അനുഭവസമ്പത്തിലും കളിമിടുക്കിലും കോച്ച് വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് നെയ്മര്‍. 2023 ഒക്ടോബറിലുണ്ടായ ലിഗമെന്റ് പരിക്കിന് ശേഷം പൂര്‍ണ കായികക്ഷമത തിരിച്ചുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. 2025 മേയില്‍ ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഇറ്റാലിയന്‍ കോച്ച് നെയ്മറെ ടീമിലേക്ക് വിളിക്കുന്നത്. വിനീഷ്യസ് ജൂനിയര്‍, റഫിഞ്ഞ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

യുവതാരങ്ങളായ എന്‍ഡ്രിക് (ലിയോണ്‍), രായന്‍ (ബോണ്‍മൗത്ത്) എന്നിവര്‍ തങ്ങളുടെ കരിയറിലെ ആദ്യ ലോകകപ്പ് പ്രവേശനത്തിന്റെ ത്രില്ലിലാണ്. എന്നാല്‍ പരിക്കേറ്റ റോഡ്രിഗോ, എസ്റ്റെവാവോ എന്നിവരുടെ അഭാവം ടീമിന് തിരിച്ചടിയാണ്.

Brazil call up Neymar to World Cup 2026 squad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം