ജസ്പ്രിത് ബുംറ എക്സ്
Sports

ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എതിരാളികളില്ലാതെ ബുംറ; ആദ്യപത്തില്‍ ഇടംപിടിച്ച ഇന്ത്യക്കാര്‍

ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനങ്ങളോടെ റെക്കോഡ് റേറ്റിങ് പോയന്റുമായി ചരിത്രം സൃഷ്ടിച്ച ബുംറ നിലവില്‍ കരിയറിലെ മികച്ച റേറ്റിങ് പോയിന്റിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്. ബോര്‍ഡര്‍ - ഗാവസ്‌കര്‍ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനങ്ങളോടെ റെക്കോഡ് റേറ്റിങ് പോയന്റുമായി ചരിത്രം സൃഷ്ടിച്ച ബുംറ നിലവില്‍ കരിയറിലെ മികച്ച റേറ്റിങ് പോയിന്റിലാണ്.

908 പോയിന്റോടെയാണ് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് (841), ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയ്ക്ക് (837) പോയിന്റുമായി രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍ തുടരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം നേടിയ പാകിസ്ഥാന്‍ താരം നൊമാന്‍ ആലി ആദ്യപത്തില്‍ ഇടം നേടി. രവീന്ദ്ര ജഡേജ പട്ടികയില്‍ പത്താം സ്ഥാനത്താണ്.

895 പോയിന്റുമായാണ് റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഹാരി ബ്രൂക്കും കെയ്ന്‍ വില്യംസണുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ് വാള്‍ നാലാമതും ഋഷഭ് പന്ത് പത്താമനായും പട്ടികയില്‍ ഇടം പിടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT