ഏയ്ഞ്ചല്‍ ഡി മരിയ, നെയ്മര്‍/ഫയല്‍ ചിത്രം 
Sports

പിഎസ്ജി താരങ്ങളുടെ വസതിയില്‍ മോഷണം; സംഭവം കളി നടന്നുകൊണ്ടിരിക്കെ

നാന്റെസിനെതിരായ പിഎസ്ജിയുടെ ഹോം മത്സരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ലീഗില്‍ കളിക്കുന്നതിന് ഇടയില്‍ പിഎസ്ജി ക്യാപ്റ്റന്‍ മാര്‍ക്വിന്യോസിന്റേയും ഏയ്ഞ്ചല്‍ ഡി മരിയയുടേയും വീടുകളില്‍ കവര്‍ച്ച. നാന്റെസിനെതിരായ പിഎസ്ജിയുടെ ഹോം മത്സരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. 

വീട്ടിലുണ്ടായിരുന്നവരെ ബന്ദികളാക്കിയിട്ടതിന് ശേഷമായിരുന്നു കവര്‍ച്ച. നാന്റെസിനെതിരായ മത്സരത്തിന്റെ 62ാം മിനിറ്റില്‍ ഡി മരിയയെ കോച്ച് മൗറീസിയോ പോച്ചെറ്റിനോ തിരികെ വിളിച്ചത് ഇതിനെ തുടര്‍ന്നാണെന്ന് ഫ്രഞ്ച് കായിക ദിനപത്രമായ എല്‍ എക്യുപ്പില്‍ പറയുന്നു. 

5,00000 യൂറോ വിലവരുന്ന ആഭരണങ്ങളും, വാച്ചുകളും ഉള്‍പ്പെട്ട സേഫ് മോഷ്ടാക്കള്‍ കൈക്കലാക്കിയതായാണ് വിവരം.
കവര്‍ച്ച നടക്കുന്ന സമയം മാര്‍ക്വിന്യോസിന്റെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കവര്‍ച്ച സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉജ്ജയിനിൽ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷവും കല്ലേറും: കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; നഗരത്തിൽ അതീവ ജാഗ്രത

'എല്ലാവരുടേയും ജീവിതം ഇതുപോലെയാകും എന്നാണ് കരുതിയത്'; എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെപ്പറ്റി ഫഹദ് ഫാസില്‍

21 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 7.84 ലക്ഷം രൂപ; റെനോ ട്രൈബര്‍ ടര്‍ബോ എന്‍ജിന്‍ വിപണിയില്‍

എല്ലാ ദിവസവും രാവിലെ ചെയ്യുന്ന ഈ ശീലങ്ങൾ തെറ്റാണോ? എങ്ങനെ തിരുത്താം

അമ്മ സംഘടനയ്ക്ക് സ്‌പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി