ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആഗോള തലത്തില്‍ വാണിജ്യ കായിക മാമാങ്കമായി മാറിയതായി റിപ്പോര്‍ട്ട്. ശതകോടികള്‍ ബിസിനസ് മൂല്യമാണ് ഓരോ സീസണുകള്‍ തീരുമ്പോഴും ഐപിഎല്‍ സ്വന്തമാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ഐപിഎല്ലിന്റെ ബിസിനസ് മൂല്യം പത്ത് ശതമാനം വര്‍ധിച്ചതായാണ് വിലയിരുത്തല്‍. ആഗോള നിക്ഷേപ സ്ഥാപനമായ ഹൗലിഹാന്‍ ലോകിയുടെ (എച്ച്എല്‍) വിലയിരുത്തല്‍ പ്രകാരം ഐപിഎല്ലിന്റെ നിലവിലെ വിപണി മൂല്യം 155,000 കോടി രൂപ ( 18.5 ബില്യണ്‍ ഡോളര്‍) കവിയും. 2024 ല്‍ 16.4 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍ നിന്നുമാണ് ഒരുവര്‍ഷത്തിനിടെ 18.5 ബില്യണ്‍ ഡോളര്‍ വളര്‍ച്ച നേടിയിരിക്കുന്നത്.
ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യം നിലവില്‍ 32,000 കോടി രൂപയില്‍ കൂടുതല്‍ ആണെന്നും കണക്കുകള്‍ പറയുന്നു. 3.4 ബില്യണ്‍ ഡോളര്‍ ഉണ്ടായിരുന്ന ബ്രാന്‍ഡ് മൂല്യം നിലവില്‍ 3.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഐപിഎല്‍ ഉണ്ടാക്കുന്ന ബിസിനസ്, ആഗോള തലത്തിലെ സ്വീകാര്യത, ആരാധകരുടെ ബാഹുല്യം എന്നിവയുള്‍പ്പെടെ മുന്നേറ്റത്തിന് സഹായിച്ചിട്ടുണ്ടെന്നും എച്ച്എല്‍ ചൂണ്ടിക്കാട്ടുന്നു.
ഐപിഎല്‍ 18-ാം പതിനെട്ടാം സീസണ്‍ കിരീടം സ്വന്തമാക്കിയ ബെംഗളൂരു ആണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനെട്ട് ശതമാനം വര്‍ധനയാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ബ്രാന്‍ഡ് മൂല്യം നേടിയത്. ഏകദേശം 270 ദശലക്ഷം ഡോളര്‍ ആണ് നിലവില്‍ ബെംഗളൂരുവിന്റെ മതിപ്പ് വില. ഫൈനല്‍ മത്സരത്തില്‍ ബംഗളൂരുവിന്റെ എതിരാളികളായിരുന്ന പഞ്ചാബ് കിങ്സിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ 39.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കണക്കില്‍ മൂന്നാമത്.
ഐപിഎല്ലിന്റെ വളര്‍ച്ച നിലവിലെ സ്ഥിതി അനുസരിച്ച് വരും വര്‍ഷങ്ങളിലും ഉയര്‍ച്ച നേടുമെന്നാണ് എച്ച് എല്‍ വിലിയിരുത്തുന്നത്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ആസ്തി കുറഞ്ഞതും വരുമാനം ഉറപ്പുനല്‍കുന്നതുമായ ഒരു മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
The business value of the Indian Premier League (IPL) has jumped by over 10 per cent in the last year, according to the global investment firm, Houlihan Lokey.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates