ഫോട്ടോ: ട്വിറ്റർ 
Sports

നീന്തലില്‍ അതിവേഗ പുരുഷ താരം കെലബ് ഡ്രസല്‍, വനിതകളില്‍ എമ്മ മക്കിയോണ്‍

ടോക്യോയിലെ ഡ്രസലിന്റെ നാലാമത്തെ സ്വര്‍ണമാണ് ഇത്. 21.07 എന്ന സമയമാണ് 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഡ്രെസല്‍ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സ് നീന്തലിലെ അതിവേഗ താരമായി അമേരിക്കയുടെ കെലബ് ഡ്രെസല്‍. ഒളിംപിക്‌സ് റെക്കോര്‍ഡോടെയാണ് 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ കെലബ് ഡ്രെസല്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്. 

ടോക്യോയിലെ ഡ്രസലിന്റെ നാലാമത്തെ സ്വര്‍ണമാണ് ഇത്. 21.07 എന്ന സമയമാണ് 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഡ്രെസല്‍ കണ്ടെത്തിയത്. ഫ്രാന്‍സിന്റെ ഫ്‌ളോറന്റ് മനോഡോയ്ക്കാണ് വെള്ളി. ബ്രസീലിന്റെ ബ്രൂണോ ഫ്രാറ്റസിനാണ് വെങ്കലം. 

വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഓസ്‌ട്രേലിയയുടെ എമ്മ മക്കിയോണിനാണ് സ്വര്‍ണം. 23.81 എന്ന ഒളിംപിക്‌സ് റെക്കോര്‍ഡ് സമയം കണ്ടെത്തിയാണ് എമ്മ നീന്തലിലെ വേഗമേറിയ താരമായത്. സ്വീഡന്റെ സാറയ്ക്കാണ് വെള്ളി. ഡെന്മാര്‍ക്കിന്റെ പെര്‍ണില്‍ ബ്ലൂ മൂന്നാമത് ഫിനിഷ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

SCROLL FOR NEXT