ഫോട്ടോ: ട്വിറ്റർ 
Sports

ജഴ്‌സി നല്‍കാമോ? ആരാധകന്റെ ചോദ്യത്തിന് ഡ്രസ്സിങ് റൂമില്‍ നിന്ന് ധവാന്റെ മറുപടി(വീഡിയോ)

മത്സരത്തിന് ഇടയില്‍ ജഴ്‌സി ചോദിച്ച ആരാധകനോട് ശിഖര്‍ ധവാന്‍ പ്രതികരിച്ചതാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ കൗതുകമാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യന്‍ സംഘം മടങ്ങുന്നത്. മൂന്നാം ഏകദിനത്തില്‍ സിക്കന്ദര്‍ റാസയുടെ സെഞ്ചുറി ബലത്തില്‍ സിംബാബ്‌വെ പൊരുതിയെങ്കിലും ജയം തൊടാനായില്ല. മത്സരത്തിന് ഇടയില്‍ ജഴ്‌സി ചോദിച്ച ആരാധകനോട് ശിഖര്‍ ധവാന്‍ പ്രതികരിച്ചതാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ കൗതുകമാവുന്നത്. 

എനിക്ക് നിങ്ങളുടെ ജഴ്‌സി നല്‍കാമോ എന്നാണ് ആരാധകന്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി ചോദിച്ചത്. ഡഗൗട്ടില്‍ ഇരുന്ന് ഇത് കണ്ട ധവാന്‍ തന്റെ ജഴ്‌സി ഊരാന്‍ പോകുന്നത് പോലെ കാണിക്കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, ഋതുരാജ് ഗയ്കവാദ് എന്നിവരും ഈ സമയം ധവാനൊപ്പമുണ്ട്. 

മറ്റൊരു താരത്തിന്റെ ജഴ്‌സി അണിഞ്ഞ് ഇറങ്ങിയ ധവാാന്‍ ആ താരത്തിന്റെ പേര് മറക്കാനായി പിന്നില്‍ ടേപ്പ് ഒട്ടിക്കുന്നതും ഈ വീഡിയോയ്‌ക്കൊപ്പം കാണാം. മത്സരത്തിലേക്ക് വരുമ്പോള്‍ 40 റണ്‍സ് എടുത്താണ് ധവാന്‍ മടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21