US Open  source- x
Sports

യുഎസ് ഓപ്പണ്‍ കിരീടം അല്‍ക്കരാസിന്, സിന്നര്‍ക്ക് തോല്‍വി

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍ക്കരാസ് രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം കാര്‍ലോസ് അല്‍ക്കരാസിന്. നിലവിലെ ചാംപ്യനും ഒന്നാം നമ്പര്‍ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെ പരാജയപ്പെടുത്തിയാണ് അല്‍ക്കരാസിന്റെ കിരീട നേട്ടം. നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍ക്കരാസ് രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. അല്‍കാരസിന്റെ ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കൂടിയാണിത്. സ്‌കോര്‍ 2-6, 6-3, 1-6, 4-6.

ആദ്യ ഗെയിം മുതല്‍ തന്നെ അല്‍ക്കരാസ് മത്സരത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു. സിന്നര്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. കടുത്ത പോരാട്ടമായിരുന്നു രണ്ടാം സെറ്റില്‍ ഇരുതാരങ്ങളും കാഴ്ചവച്ചത്.

2022 ല്‍ ആണ് കാര്‍ലോസ് അല്‍ക്കരാസ് യുഎസ് ഓപ്പണിലെ ആദ്യ കിരീടം സ്വന്തമാക്കുന്നത്. നോര്‍വേയുടെ കാസ്പര്‍ റൂഡിനെ തോല്‍പിച്ചായിരുന്നു കിരീട നേട്ടം. മൂന്നാം തവണയാണ് ഈ വര്‍ഷം ഗ്രാന്‍ഡസ്ലാം ഫൈനലില്‍ അല്‍ക്കരാസും സിന്നറും നേര്‍ക്കുനേര്‍ വരുന്നത്. യുഎസ് ഓപ്പണിലെ വിജയത്തോടെ ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും അല്‍ക്കരാസിന് തിരിച്ചുകിട്ടും. 2023 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് അല്‍ക്കരാസ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുവരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള പ്രമുഖരും ഇത്തവണ യുഎസ് ഓപ്പണ്‍ ഫൈനല്‍ മത്സരത്തില്‍ കാണികളായി എത്തിയിരുന്നു. ട്രംപിന് പുറമെ സ്റ്റീവ് വിറ്റ്‌കോഫ്, യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി എന്നിവരും മത്സരം കാണാന്‍ എത്തിയിരുന്നു.

Carlos Alcaraz defeated Jannik Sinner in the US Open final. Alcaraz won his second US Open title and sixth Grand Slam championship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT