Carlos Alcaraz x
Sports

ഹാട്രിക്ക് കിരീടത്തിനരികെ! ഫ്രിറ്റ്‌സിനെ വീഴ്ത്തി അല്‍ക്കരാസ് വിംബിള്‍ഡണ്‍ ഫൈനലില്‍

2023, 24 വര്‍ഷങ്ങളില്‍ ഓള്‍ ഇംഗ്ലണ്ട് ക്ലബില്‍ സ്പാനിഷ് താരമാണ് കപ്പുയര്‍ത്തിയത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിലേക്ക് മുന്നേറി നിലവിലെ വിംബിള്‍ഡണ്‍ ചാംപ്യന്‍ കൂടിയായ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ്. സെമിയില്‍ അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ വീഴ്ത്തിയാണ് അല്‍ക്കരാസിന്റെ മുന്നേറ്റം.

പോരാട്ടം നാല് സെറ്റ് നീണ്ടു. രണ്ടാം സെറ്റ് പിടിച്ച് ഫ്രിറ്റ്‌സ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്ന്, മൂന്ന്, നാല് സെറ്റുകൾ അൽക്കരാസ് സ്വന്തമാക്കി. നാലാം സെറ്റ് കടുപ്പമായിരുന്നു. മത്സരം ടൈബ്രേക്കറിലാണ് തീര്‍ന്നത്. സ്‌കോര്‍: 6-4, 5-7, 6-3, 7-6 (8-6).

തുടരെ രണ്ടാം വിംബിള്‍ഡണും ഓള്‍ ഇംഗ്ലണ്ട് ക്ലബിലെ ഹാട്രിക്ക് കിരീടവുമാണ് താരത്തിന്റെ ഇനിയുള്ള ലക്ഷ്യം. 2023, 2024 വര്‍ഷങ്ങളില്‍ തുടരെ കിരീടങ്ങള്‍ അല്‍ക്കരാസിന്റെ പേരിലുണ്ട്.

കരിയറിലെ ആറാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് അല്‍ക്കരാസ് ലക്ഷ്യമിടുന്ന മറ്റൊരു നാഴികക്കല്ല്. ഈ സീസണിലെ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയാണ് താരം വിംബിള്‍ഡണിനെത്തിയത്. രണ്ട് ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ നേട്ടങ്ങളും ഒരു യുഎസ് ഓപ്പണുമാണ് നിലവില്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്.

Wimbledon 2025: Five-time Grand Slam champion Carlos Alcaraz marched into the men's singles final at the All England Club after beating the USA's Taylor Fritz 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

SCROLL FOR NEXT