റിയാന്‍ റിക്കല്‍ടന്‍ പിടിഐ
Sports

റിക്കൽടന്റെ കന്നി സെഞ്ച്വറി; അഫ്ഗാന് ജയിക്കാന്‍ 316 റണ്‍സ്

അര്‍ധ സെഞ്ച്വറിയടിച്ച് ടെംബ ബവുമ, വാന്‍ ഡെര്‍ ഡുസന്‍, എയ്ഡന്‍ മാര്‍ക്രം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനു മുന്നില്‍ 316 റണ്‍സ് വിജയ ലക്ഷ്യം വച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തു. വിജയത്തിലേക്ക് ബാറ്റേന്തുന്ന അഫ്ഗാനിസ്ഥാന്‍ നിലവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിടുന്നു.

ഓപ്പണര്‍ റിയാന്‍ റിക്കല്‍ടന്‍ നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറുയര്‍ത്തിയത്. താരം 106 പന്തുകള്‍ നേരിട്ട് 7 ഫോറും ഒരു സിക്‌സും സഹിതം 103 റണ്‍സെടുത്തു. താരത്തിന്റെ കന്ന ഏകദിന സെഞ്ച്വറി കൂടിയാണിത്. സമീപ കാലത്ത് ടെസ്റ്റില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയും റിക്കല്‍ടന്‍ ടീമിന്റെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ക്യാപ്റ്റന്‍ ടെംബ ബവുമ (58), റസി വാന്‍ ഡെര്‍ ഡുസന്‍ (46 പന്തില്‍ 52), എയ്ഡന്‍ മാര്‍ക്രം (36 പന്തില്‍ പുറത്താകാതെ 52) എന്നിവര്‍ നേടിയ അര്‍ധ ശതകങ്ങളും ടീം സ്‌കോറില്‍ നിര്‍ണായകമായി.

മുഹമ്മദ് നബി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഫസല്‍ഹഖ് ഫാറൂഖി, അസ്മതുല്ല ഒമര്‍സായ്, നൂര്‍ അഹമദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

7,200 mAh ബാറ്ററി, 50എംപി മെയിന്‍ കാമറ, പ്രാരംഭ വില 18,999 രൂപ; ഐക്യുഒഒയുടെ പുതിയ ഫോണ്‍ വിപണിയില്‍

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം: വധശ്രമക്കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അരി വേവിക്കുന്നതിന് മുൻപ് 15 മിനിറ്റ് കുതിർക്കാം, പാചകത്തിന് ​ചെറിയ ബർണർ മതി, ഗ്യാസ് ലാഭിക്കാൻ ചില പൊടിക്കൈകൾ

പ്രമേഹരോ​ഗികൾ സ്ട്രോബെറി കഴിക്കുമ്പോൾ കരുതൽ വേണം

SCROLL FOR NEXT