ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോനി പിടിഐ
Sports

'ആത്മവിശ്വാസം പോയി, പ്ലാനും ഇല്ല; വമ്പന്‍ തോല്‍വി ഒഴിവാക്കാന്‍ എന്തു വഴി എന്നാണ് ചിന്ത'

ഐപിഎല്ലില്‍ തുടരെ 5 മത്സരങ്ങള്‍ തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 5 തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണില്‍ തുടരെ അഞ്ചാം മത്സരം തോറ്റതിനു പിന്നാലെ ടീമിന്റെ സമീപനത്തെ വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടേറ്റ തോല്‍വിക്കു പിന്നാലെയാണ് ടീമിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് നായകന്‍ രംഗത്തെത്തിയത്.

ഇപ്പോഴും പഴയ തന്ത്രങ്ങള്‍ തന്നെ പ്രയോഗിക്കാനാണ് ചെന്നൈ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ടെന്നും ക്ലാര്‍ക്ക് വിമര്‍ശിച്ചു.

'ചെന്നൈയുടെ പദ്ധതികള്‍ മുഴുവന്‍ പാളിപ്പോയി. ഒട്ടും ആത്മവിശ്വാസമില്ലാത്ത സംഘമായി ടീം മാറിയിരിക്കുന്നു. കൃത്യമായ പ്ലാനൊന്നും കളിക്കിറങ്ങുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നു വ്യക്തം. പഴഞ്ചന്‍ രീതികളാണ് അവരിപ്പോഴും കളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വമ്പന്‍ തോല്‍വി ഒഴിവാക്കുക മാത്രമാണ് അവര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് എന്നു തോന്നുന്നു.'

'മനോഭാവം മാറണം. ആത്മവിശ്വാസത്തോടെ സമീപിക്കണം. റിസ്‌ക് എടുത്ത് കളി ജയിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. ഇതൊക്കെ പറയാന്‍ എളുപ്പമാണ്. ചെയ്യാനാണ് ബുദ്ധിമുട്ട്.'

'വിജയിക്കുമ്പോള്‍ ഡ്രസിങ് റൂമില്‍ ആത്മവിശ്വാസത്തിന്റെ വൈകാരികത പകരാന്‍ സാധിക്കും. പരാജയപ്പെടുമ്പോഴും നിരാശയുടെ വികാരവും ഡ്രസിങ് റൂമിലുണ്ടാകും. അതില്‍ നിന്നു ചിലപ്പോള്‍ പുറത്തു കടക്കാന്‍ സാധിച്ചെന്നു വരില്ല. എങ്കിലും അതു മറികടക്കാനും ടീം സജ്ജമാകണം'- ക്ലാര്‍ക്ക് വ്യക്തമാക്കി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ ബാറ്റിങിലും ബൗളിങിലും എല്ലാം ടീം സമ്പൂര്‍ണ പരാജയമായിരുന്നു. ചെപ്പോക്കില്‍ കൊല്‍ക്കത്ത ബൗളിങിനു മുന്നില്‍ അവര്‍ 103 റണ്‍സ് മാത്രമാണ് നേടിയത്. കെകെആര്‍ 10.1 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം വിജയം പിടിക്കുകയും ചെയ്തു. നായകനായി എംഎസ് ധോനി തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT