ചേതേശ്വര്‍ പൂജാര / ട്വിറ്റര്‍ 
Sports

ഇംഗ്ലണ്ടില്‍ മൂന്നാം സെഞ്ച്വറി നേടി പൂജാര; ഇന്ത്യയ്ക്ക് 'ഹാപ്പി'

വോര്‍സെസ്റ്റര്‍ഷെയറിനെതിരായ പോരാട്ടത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൂജാര 189 പന്തുകള്‍ നേരിട്ട് 136 റണ്‍സാണ് അടിച്ചെടുത്തത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യക്ക് ഹാപ്പി ന്യൂസ്. ഇംഗ്ലീഷ് കൗണ്ടിയില്‍ രണ്ടാം ഡിവിഷനില്‍ സസക്‌സിനായി കളിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ബാറ്റിങിന്റെ നെടുംതൂണ്‍ ചേതേശ്വര്‍ പൂജാര സീസണിലെ മൂന്നാം സെഞ്ച്വറി കുറിച്ച് മുന്നേറുന്നു. 

വോര്‍സെസ്റ്റര്‍ഷെയറിനെതിരായ പോരാട്ടത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൂജാര 189 പന്തുകള്‍ നേരിട്ട് 136 റണ്‍സാണ് അടിച്ചെടുത്തത്. സസക്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ പൂജാരയുടെ ബലത്തില്‍ ടീം 373 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ നേടി. 19 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു താരത്തിന്റെ സെഞ്ച്വറി.

നേരത്തെ ഗ്ലൗസെസ്റ്റര്‍ഷെയറിനെതിരെ പൂജാര 151 റണ്‍സ് നേടിരുന്നു. ഡുറമിനെതിരായ പോരില്‍ 115 റണ്‍സും താരം അടിച്ചെടുത്തു. 

കഴിഞ്ഞ സീസണിലും സസക്‌സിനായി മിന്നും ഫോമില്‍ ബാറ്റ് വീശിയ പൂജാരയ ഈ സീസണിലും മികവ് ആവര്‍ത്തിക്കുകയയാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടക്കാലത്ത് തഴയപ്പെട്ടതിന് പിന്നാലെയായിരുന്നു കഴിഞ്ഞ സീസണില്‍ താരം കൗണ്ടി കളിക്കാനെത്തിയത്. ഫോം വീണ്ടെടുത്ത് താരം വീണ്ടും ഇന്ത്യന്‍ റെഡ് ബോള്‍ ടീമില്‍ ഇടംപിടിച്ചു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് അരങ്ങേറുന്നത്. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. സാഹചര്യങ്ങള്‍ നേരത്തെ അറിയുന്നതും പൂജാരയുടെ ഫോമും ഇന്ത്യക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. 

പൂജാരയ്‌ക്കൊപ്പം സഹ താരമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും സസക്‌സ് ടീമിലുണ്ട്. പൂജാരയ്‌ക്കൊപ്പം ഒന്നാം ഇന്നിങ്‌സില്‍ സ്മിത്ത് 61 റണ്‍സിന്റെ കൂട്ടുകെട്ടും സ്ഥാപിച്ചാണ് മടങ്ങിയത്. സ്മിത്ത് 30 റണ്‍സെടുത്ത് മടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

ഡോ. കെ വി ജോണി അന്തരിച്ചു; രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ

2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു

'നാനും റൗഡി താൻ കഥ കേട്ട് ഞാൻ ഉറങ്ങിപ്പോയി; ഇഷ്ടമുള്ള സംവിധായകർക്കൊപ്പമാണെങ്കിൽ കഥ പോലും കേൾക്കാറില്ല'

ആരോ​ഗ്യകരമായ ഭക്ഷണത്തിനോ വ്യായാമത്തിനോ രക്ഷിക്കാനാകില്ല, ഉറക്കം കുറഞ്ഞാൽ ഫാറ്റിലിവർ സാധ്യത കൂടും

SCROLL FOR NEXT