റഡ്ജ നൈന്‍ഗോലന്‍  എക്സ്
Sports

കൊക്കെയ്ന്‍ കടത്ത്; മുന്‍ ബെല്‍ജിയം, ഇന്റര്‍ മിലാന്‍ താരം നൈന്‍ഗോലന്‍ അറസ്റ്റില്‍

താരമടക്കം ആറ് പേരാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസല്‍സ്: കൊക്കെയ്ന്‍ കടത്ത് കേസില്‍ മുന്‍ ബെല്‍ജിയം ഫുട്‌ബോള്‍ താരം റഡ്ജ നൈന്‍ഗോലന്‍ അറസ്റ്റില്‍. ലാറ്റിനമേരിക്കയില്‍ നിന്നു യൂറോപ്പിലേക്ക് വലിയ തോതില്‍ കൊക്കെയ്ന്‍ മയക്കു മരുന്നു കടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിനൊപ്പമാണ് താരവും പിടിയിലായത്.

സംഘത്തിന്റെ പക്കല്‍ നിന്നു 2.7 കിലോ കൊക്കെയ്ന്‍, പണം, വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍, തോക്കുകള്‍ എന്നിവ ബ്രസല്‍സ് ഫെഡറല്‍ പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ നാന്‍ഗോലനടക്കം 6 പേരാണ് അറസ്റ്റിലായത്.

മുന്‍ ഇന്റര്‍ മിലാന്‍, റോമ താരമായ നൈന്‍ഗോലന്‍ നിലവില്‍ ബെല്‍ജിയം ടീം കെഎസ്‌സി ലോകറന്‍ ടെംസെ താരമാണ്. 2018 വരെ ബെല്‍ജിയം ദേശീയ ടീമിനായും 36കാരന്‍ കളത്തിലിറങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി