Commonwealth Games 2026 x
Sports

ചരിത്രമെഴുതി ശര്‍മിളയും സർവേശും; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട

2 സ്വര്‍ണം, 5 വെള്ളി, 3 വെങ്കലം ഉള്‍പ്പെടെ 10 മെഡലുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് അഞ്ചാം ദിനത്തില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട. ചരിത്രമെഴുതി ശര്‍മിള ധന്‍കറും സര്‍വേശ് കുശാരയും. രണ്ട് സ്വര്‍ണമടക്കം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതോടെ 10 ആയി. അഞ്ചാം ദിനത്തില്‍ ഒരു സ്വര്‍ണം 3 വെള്ളി 2 വെങ്കലം മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗെയിംസില്‍ ഇതുവരെയായി ഇന്ത്യ 2 സ്വര്‍ണം, 5 വെള്ളി, 3 വെങ്കലം മെഡലുകളാണ് സ്വന്തമാക്കിയത്.

ശര്‍മിള ധന്‍കര്‍

ചരിത്രത്തിലാദ്യമായി പാര അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം. വനിതകളുടെ ഷോട്പുട്ട് എഫ് 57 വിഭാഗത്തില്‍ ശര്‍മിള ധന്‍കറാണ് ചരിത്ര നേട്ടത്തോടെ സ്വര്‍ണം സ്വന്തമാക്കിയത്. 9.81 മീറ്റര്‍ ദൂരം താണ്ടിയാണ് താരത്തിന്റെ നേട്ടം.

സര്‍വേശ് കുശാര

പുരുഷന്‍മാരുടെ ഹൈജംപില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍. സര്‍വേശ് കുശാര വെള്ളി സ്വന്തമാക്കി. 2.25 മീറ്റര്‍ ചാടിയാണ് താരം വെള്ളി മെഡല്‍ നേടിയത്.

ഗ്യാനേശ്വരി യാദവ്

വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വെള്ളി തിളക്കം. 53 കിലോ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ ഗ്യാനേശ്വരി യാദവ് സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലുമായി 199 കിലോ ഉയര്‍ത്തിയാണ് വെള്ളി നേടിയത്.

വെള്ളുരി അജയ ബാബു

പുരുഷന്‍മാരുടെ 79 കിലോ ഭാരോദ്വഹനത്തിലും ഇന്ത്യക്ക് വെള്ളി നേട്ടം. വെള്ളുരി അജയ ബാബു സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലുമായി മൊത്തം 330 കിലോ ഉയര്‍ത്തി വെള്ളി സ്വന്തമാക്കി.

ശില്‍പ്പ ശൈല

വനിതകളുടെ പാര അത്‌ലറ്റിക്‌സ് ഷോട്പുട്ട് എഫ് 57 വിഭാഗത്തില്‍ സ്വര്‍ണത്തിനു പുറമേ വെങ്കലവും ഇന്ത്യക്ക്. ഇന്ത്യയുടെ ശില്‍പ്പ ശൈലയാണ് നേട്ടം സ്വന്തമാക്കിയത്. ആദ്യം ഫലം വന്നപ്പോള്‍ ശില്‍പ്പ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ നൈജീരിയയുടെ ഇയിയാസിയുടെ ആദ്യ ത്രോ 8 മീറ്റര്‍ കടന്നെങ്കിലും അത് രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. ഇതോടെയാണ് ശില്‍പ്പയ്ക്ക് വെങ്കലം ഉറപ്പായത്.

ബിന്ധ്യാറാണി ദേവി

ഭാരോദ്വഹനം വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവി വെങ്കലം നേടി. സ്‌നാച്ചില്‍ പിന്നിലായെങ്കിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ തിരിച്ചുവന്നാണ് ബിന്ധ്യാറാണി ദേവി മൂന്നാം സ്ഥാനത്തെത്തിയത്. താരം 199 കിലോ ഉയര്‍ത്തിയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

നേരത്തെ ഇന്ത്യയുടെ മീരഭായ് ചാനു ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്കായി ഹാട്രിക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ ഋഷികാന്ത സിങ് ഇന്ത്യക്കായി വെള്ളി നേടി. പാര പവര്‍ലിഫ്റ്റിങില്‍ ജാന്ധു കുമാര്‍ വെങ്കലവും നേടിയിരുന്നു. നേരത്തെ പുരുഷന്‍മാരുടെ 65 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ രാജ മുത്തുപാണ്ഡിയും വെള്ളി നേടിയിരുന്നു. ഭാരോദ്വഹനത്തില്‍ മാത്രം ഇന്ത്യക്ക് 6 മെഡലുകളാണ് കിട്ടിയത്.

Sharmila became the first Indian athlete to win a gold medal in para-athletics at the Commonwealth Games

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കശ്മീരികളെ ജയിലിലടയ്ക്കണോ?'; വന്ദേമാതര വിവാദത്തിൽ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ പൊട്ടിത്തെറിച്ച് ഒമർ അബ്ദുള്ള

'വാമിഖയ്ക്കും ഒരു കാർ കൊടുക്കാമായിരുന്നു, സ്ത്രീ ആയതുകൊണ്ട് ഒതുക്കുകയാണോ ?'; 'ഡിസി' വിജയാഘോഷത്തിൽ സൺ പിക്ചേഴ്സിന് വിമർശനം

ചായ കുടിക്കുന്ന സമയമാണ് പ്രശ്നം? ഒഴിവാക്കേണ്ട 5 സാഹചര്യങ്ങൾ

സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്

'കൊച്ചേ, മലയാളികൾ വലിയ ആൾക്കാരാണെന്ന് പറഞ്ഞിട്ട്, ഇംഗ്ലീഷിൽ എന്തോന്നാ ഈ കടുക് വറക്കുന്നത് ?'; അവതാരകയോട് ഉർവശി