ചിത്രം ട്വിറ്റർ/ കോപ്പ അമേരിക്ക 
Sports

ആദ്യ മത്സരത്തിൽ തന്നെ വിജയം; ഇക്വഡോറിനെ കീഴടക്കി കൊളംബിയ 

മധ്യനിര താരം എഡ്വിൻ കാർഡോണയാണ് വിജയ ഗോൾ നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജെനീറോ: കോപ്പ അമേരിക്ക ഫുട്ബോളിൽ ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കി കൊളംബിയ. എതിരില്ലാത്ത ഒരു ​ഗോളിന് ഇക്വഡോറിനെ കീഴടക്കിയാണ് ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ കൊളംബിയ വിജയം നേടിയത്. എഡ്വിൻ കാർഡോണയാണ് വിജയ ഗോൾ നേടിയത്. 

41-ാം മിനിട്ടിൽ ഫ്രീകിക്കിലൂടെ ലഭിച്ച പാസ് കൃത്യമായി വലയിലെത്തിച്ചാണ് മധ്യനിര താരം കാർഡോണ ടീമിനായി ഗോൾ നേടിയത്. റഫറി ആദ്യം ഓഫ്‌സൈഡ് വിളിച്ചെങ്കിലും വി എ ആറിലൂടെ പിന്നീട് ഗോൾ അനുവദിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മികച്ച കളി പുറത്തെടുത്ത ഇക്വഡോർ സമനില ​ഗോളിനായി പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

ഗ്രൂപ്പ് എ യിൽ ഓരോ ജയവുമായി ബ്രസീലിനും കൊളംബിയക്കും മൂന്ന് പോയന്റ് വീതമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉജ്ജയിനിൽ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷവും കല്ലേറും: കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; നഗരത്തിൽ അതീവ ജാഗ്രത

21 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 7.84 ലക്ഷം രൂപ; റെനോ ട്രൈബര്‍ ടര്‍ബോ എന്‍ജിന്‍ വിപണിയില്‍

എല്ലാ ദിവസവും രാവിലെ ചെയ്യുന്ന ഈ ശീലങ്ങൾ തെറ്റാണോ? എങ്ങനെ തിരുത്താം

അമ്മ സംഘടനയ്ക്ക് സ്‌പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ഒക്ടോബറില്‍ 16 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, അറിയാം പട്ടിക