ഇന്ന് പാകിസ്ഥാൻ നെതർലാൻഡ്‌സ് പോരാട്ടം/ എക്‌സ് 
Sports

ലോകകപ്പില്‍ ആദ്യ പോരാട്ടത്തിന് പാകിസ്ഥാന്‍ ഇന്ന് ഇറങ്ങും; എതിരാളി നെതർലൻഡ്‌സ്

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ലോകകപ്പില്‍ ആദ്യ പോരാട്ടത്തിന് പാകിസ്ഥാന്‍ ഇന്നിറങ്ങും. വെസ്റ്റിന്‍ഡീസിനെ മറികടന്ന് യോഗ്യത നേടിയ നെതര്‍ലന്‍ഡ്‌സിനെയാണ് പാകിസ്ഥാന്‍ നേരിടുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.  

ഏഷ്യാകപ്പില്‍ നിന്നും പുറത്തായതിന്റെയും രണ്ട് ലോകകപ്പ് സന്നാഹമത്സരങ്ങളില്‍ തോറ്റതിന്റെയും ക്ഷീണം പാകിസ്ഥാനുണ്ട്. എന്നാല്‍ ബാറ്റിങ് കരുത്തും ബോളിങ് മികവും വെച്ചു നോക്കിയാല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പാകിസ്ഥാന് സമ്മര്‍ദ്ദമില്ലാതെ നേരിടാം. 

ദൂരം കുറഞ്ഞ ഹൈദരാബാദിന്റെ ബൗണ്ടറി ബോളര്‍മാര്‍ക്ക് വെല്ലുവിളിയാകുമെന്നാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം പറയുന്നത്. നസീം ഷാ പരിക്കുകളോടെ പുറത്തായതിനാല്‍ ഷഹീന്‍ ഷാ ആകും അഫ്രീദിക്കൊപ്പം പാക് ബോളിങ് ഓപ്പണ്‍ ചെയ്യുക. 

ഐസിസി റാങ്കിങ്ങില്‍ 14-ാം സ്ഥാനത്തു നില്‍ക്കുന്ന നെതര്‍ലന്‍ഡ്‌സ് ഈ ലോകകപ്പ് കളിക്കുന്ന ഏക ഐസിസി അസോഷ്യേറ്റ് രാജ്യമാണ്. നെതര്‍ലന്‍ഡ്‌സിന്റെ വെസ്ലി ബരേസി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചതിനാൽ മത്സരത്തിനിറങ്ങും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍