സന്ദീപ് ലാമിച്ചാനെ/ഫോട്ടോ: എക്സ് 
Sports

ബലാത്സംഗക്കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെക്ക് എട്ടു വര്‍ഷം തടവുശിക്ഷ

ബലാത്സംഗക്കേസില്‍ സന്ദീപ് ലാമിച്ചാനെ കുറ്റക്കാരനാണെന്ന് ഡിസംബര്‍ 29 ന് കോടതി കണ്ടെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: ബലാത്സംഗക്കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെയെ എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. കാഠ്മണ്ഡു കോടതിയുടേതാണ് വിധി. ജസ്റ്റിസ് ശിശിര്‍ രാജ് ധക്കലിന്റെ ബെഞ്ചാണ് ലാമിച്ചാനെയ്ക്ക് ശിക്ഷ വിധിച്ചത്.

തടവുശിക്ഷയ്ക്ക് പുറമെ മൂന്നു ലക്ഷം നേപ്പാളീസ് രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബലാത്സംഗക്കേസില്‍ സന്ദീപ് ലാമിച്ചാനെ കുറ്റക്കാരനാണെന്ന് ഡിസംബര്‍ 29 ന് കോടതി കണ്ടെത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് സന്ദീപ് ലാമിച്ചാനെ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT