ഗോള്‍ നേട്ടമാഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വിറ്റര്‍
Sports

എതിര്‍ ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം? ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാദത്തില്‍

താരത്തിനെതിരെ അന്വേഷണം

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി പ്രൊ ലീഗില്‍ കളിക്കുന്ന അല്‍ നസര്‍ താരവും വെറ്ററന്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ വിവാദത്തില്‍. അല്‍ ഷബാബിനെതിരായ മത്സരത്തിനിടെ താരം അശ്ലീല ആംഗ്യം കാണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

താരം അല്‍ ഷബാബ് ആരാധകരെ ലക്ഷ്യം വച്ചാണ് ആംഗ്യം കാണിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഫൂട്ടേജുകള്‍ പരിശോധിക്കുന്നതായും താരത്തിനെതിരെ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞായറാഴ്ച അല്‍ നസര്‍- അല്‍ ഷബാബ് മത്സരത്തിനിടെയാണ് സംഭവം. പോരാട്ടത്തില്‍ അല്‍ നസര്‍ 3-2നു വിജയിച്ചിരുന്നു. മത്സരത്തില്‍ ടീമിന്റെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയതും റൊണാള്‍ഡോയാണ്.

മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ നിന്നു മെസിയെ പുകഴ്ത്തുന്ന ഗാനം വന്നതാണ് താരത്തെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൗദി ഫുട്‌ബോള്‍ ഫെഡറേഷനാണ് താരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 39കാരനായ താരത്തിനു സസ്‌പെന്‍ഷനടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT