Cristiano Ronaldo x
Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

പോര്‍ച്ചുഗലിനായി ഇനി കളിക്കില്ലെന്നു ഇതിഹാസം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലിസ്ബന്‍: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ വൈകാരികമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടാണ് ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 23 വര്‍ഷമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നട്ടെല്ലായി നിന്ന താരമാണ് ക്രിസ്റ്റിയാനോ. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഏറ്റവും കൂടുതല്‍ ഗോളുകളും നേടിയ താരം. 234 മത്സരങ്ങള്‍ പോര്‍ച്ചുഗലിനായി കളിച്ചു. 146 ഗോളുകളും അദ്ദേഹം നേടി. 5 തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ ലോക ഫുട്‌ബോള്‍ ഏറ്റവും കൂടതല്‍ ബാല്ലണ്‍ ഡി ഓര്‍ നോമിനേഷന്‍ കിട്ടിയ താരം കൂടിയാണ്.

സമാനതകളില്ലാത്ത കരിയറിനാണ് 41ാം വയസില്‍ ഇതിഹാസ താരം വിരാമമിടുന്നത്. പോര്‍ച്ചുഗലിനായി 2003ല്‍ അരങ്ങേറി. പ്രശസ്തമായ ഏഴാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് താരം ദേശീയ ടീമിന്റെ പടിയിറങ്ങുന്നത്.

2016ല്‍ ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗല്‍ ഒരു അന്താരാഷ്ട്ര കിരീടം ഉയര്‍ത്തുമ്പോള്‍ അതിന്റെ അമരക്കാരന്‍ സിആര്‍ സെവന്‍ ആയിരുന്നു. 2016ലെ യൂറോ കപ്പാണ് പോര്‍ച്ചുഗല്‍ ജേഴ്‌സിയിലെ അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര കിരീടം. പിന്നാലെ 2019, 2025 വര്‍ഷങ്ങളില്‍ നേഷന്‍സ് ലീഗ് കിരീടങ്ങളും അദ്ദേഹം പോര്‍ച്ചുഗല്‍ ടീമിനൊപ്പം നേടി. സമീപകാലത്ത് അത്ര സുഖകരമായ അനുഭവങ്ങളല്ല പോര്‍ച്ചുഗല്‍ ടീമുമായി ബന്ധപ്പെട്ട് ഉണ്ടായത്. ടീം ക്യാംപില്‍ നിന്നു അനുമതിയില്ലാതെ പോയതും പിന്നാലെ നേരിടേണ്ടി വന്ന സസ്‌പെന്‍ഷന്‍ നടപടികളും പരസ്യമായ മാപ്പ് പറച്ചിലുമൊക്കെയായി സംഭവ ബഹുലമായാണ് ആ കരിയര്‍ അവസാനിക്കുന്നത്.

പോര്‍ച്ചുഗല്‍ ടീമിനായുള്ള യാത്ര തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നു താരം വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട ഒരു തീരുമാനമാണ് ഇപ്പോള്‍ താന്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിരമിക്കല്‍ സന്ദേശത്തില്‍ വ്യക്തമാക്കി. തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഫുട്‌ബോളിനേക്കാള്‍ വലിയ കാര്യമായാണ് തനിക്ക് എക്കാലവും തോന്നിയിട്ടുള്ളതെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

Cristiano Ronaldo made the announcement through a video message shared on his social media accounts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഈ ഉത്തരവ് എന്റെ നെഞ്ചിലേറ്റ കുത്ത്'; ജഡ്ജിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഭദ്ര കീര്‍ത്തി

എത്ര കഴുകിയിട്ടും മിക്സി ജാറിൽ മണം മാറുന്നില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

ദേശീയപാത ടോൾ പിരിവിനെതിരെ പന്നിയങ്കരയിൽ കോൺഗ്രസ് പ്രതിഷേധം; ടോൾ പ്ലാസ ഉപരോധിച്ചു

നെതന്യാഹുവിന് തിരിച്ചടി, പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കില്ലെന്ന് സഖ്യകക്ഷി; ഐസന്‍കോട്ടിനെ പിന്തുണച്ച് പലസ്തീന്‍ അതോറിറ്റി

എന്താണ് ഈ കേസില്‍ ഇത്ര പ്രത്യേകത?, എന്താണ് ഇതിനകത്തെ ഗുരുതര കുറ്റകൃത്യം?; ചേരാനെല്ലൂര്‍ കേസില്‍ 17കാരന്റെ ജാമ്യം തുടരും