CSK Under Pressure After Three Losses Kumble Backs Sanju Samson and Ruturaj Gaikwad Amid Criticism file
Sports

'സഞ്ജു - ഋതുരാജ് കൂട്ടുകെട്ട് മാത്രമല്ല പ്രശ്‌നം'; ചെന്നൈ ടീമിലെ പ്രതിസന്ധി തുറന്ന് പറഞ്ഞ് കുംബ്ലെ

ഈ സീസണിൽ വലിയ പ്രതീക്ഷയോടെയാണ് സഞ്ജുവിനെ ചെന്നൈ ടീമിൽ എത്തിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ തുർച്ചയായ മൂന്ന് മത്സരങ്ങളിലും പരാജയപെട്ടതോടെ ചെന്നൈ സൂപ്പർ കിങ്‌സ് സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. ഇത്തവണ ട്രേഡിങ്ങിലൂടെ ടീമിലെത്തിച്ച സഞ്ജു സാംസണും വേണ്ട രീതിയിൽ തിളങ്ങാത്തത് ടീമിന് തിരിച്ചടി ആയി മാറിയിട്ടുണ്ട്. തുടർ തോൽവികളോടെ നായകൻ ഋതുരാജ്  ഗെയ്ക്‌വാദിനെ മാറ്റണം എന്നാവശ്യവും ഉയർന്നിട്ടുണ്ട്.

എന്നാൽ ടീമിലെ താരങ്ങൾക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ രംഗത്ത് എത്തി. 'ചെന്നൈ സൂപ്പർ കിങ്സിലെ ഏറ്റവും പരിചയസമ്പന്നരായ രണ്ട് ബാറ്റർമാരാണ് സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്‌വാദും. ആദ്യ മൂന്ന് മത്സരങ്ങളിലും അവർക്ക് ഫോമിലെത്താൻ കഴിയാത്തത്‍ കാര്യങ്ങൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്. സഞ്ജുവിനെയും എംഎസ് ധോനിയെയും മാറ്റിനിർത്തിയാൽ പിന്നീടുള്ളത് എല്ലാം യുവ താരങ്ങളാണ്' കുംബ്ലെ പറഞ്ഞു.

'പരിചയസമ്പന്നരായ താരങ്ങളിൽ ഒരാളെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനായി ഒരു വലിയ ഇന്നിങ്സ് കളിക്കണം. അതാണ് ടീമിന് ഇപ്പോൾ ആവശ്യം. നിർഭാഗ്യവശാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ കാര്യങ്ങൾ ചെന്നൈയ്ക്ക് അനുകൂലമായി വന്നിട്ടില്ല. പക്ഷെ, സീസണിന്റെ തുടക്കമാണ്. പിഴവുകൾ വേഗത്തിൽ തിരുത്തി മുന്നേറാൻ സിഎസ്കെ തയ്യാറാകണം' അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സീസണിൽ വലിയ പ്രതീക്ഷയോടെയാണ് സഞ്ജുവിനെ ചെന്നൈ ടീമിൽ എത്തിച്ചത്. എന്നാൽ 6, 7, 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ. ഒരു ടോപ്പ് ഓർഡർ ബാറ്റ്സ്മാനിൽ നിന്ന് പ്രതീക്ഷിക്കുന്ന തുടക്കം സഞ്ജുവിൽ നിന്ന് ലഭിക്കാത്തത് ടീമിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതോടെ ചെന്നൈ ആരാധകരും താരത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. മത്സരങ്ങൾക്കായി സഞ്ജുവിന് മാനസികമായി തയ്യാറെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കുറച്ച് മത്സരങ്ങൾ വിട്ടുനിൽക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

അതേ സമയം, സഞ്ജു സാംസണിന് പിന്തുണയുമായി ചെന്നൈ സൂപ്പർ കിങ്‌സ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ് രംഗത്ത് വന്നിരുന്നു. പുതിയ ടീമുമായി താരത്തിന് സെറ്റാകാൻ സമയം ആവശ്യമാണെന്നും സഞ്ജു ഉറപ്പായും തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.

CSK Under Pressure After Three Losses Kumble Backs Sanju Samson and Ruturaj Gaikwad Amid Criticism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം': ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍

'ജോഷ് തിരികൊളുത്തി, ബദോനി കത്തിക്കയറി'; പഞ്ചാബിനെതിരെ തകർത്തടിച്ച് ലഖ്‌നൗ, വിജയലക്ഷ്യം 197 റൺസ്

'ശരിയാണ് തരൂർ സാറെ, ഇഡ്ഡലി കുലീനനാണ്, പക്ഷേ കട്ട ജാഡയാണിപ്പോൾ'

തളർന്നു കിടന്ന അളിയന്റെ അക്കൗണ്ടിൽ നിന്നും അടിച്ചുമാറ്റിയത് 1.48 ലക്ഷം രൂപ; യുവാവ് ഒടുവിൽ പിടിയിൽ

രാസവളങ്ങൾക്കും കീടനാശിനികൾക്കും വില ഇരട്ടിയായി; നാണ്യവിള കർഷകർ ദുരിതത്തിൽ

SCROLL FOR NEXT