​ഗുകേഷും കാൾസനും മത്സരത്തിനിടെ (D Gukesh)  X
Sports

ആ നിമിഷം? ഗുകേഷിനോടുള്ള ചോദ്യം കേട്ട്, ചിരി നിര്‍ത്താതെ കാള്‍സള്‍! സദസും (വിഡിയോ)

നോര്‍വെ ചെസ് പോരാട്ടത്തില്‍ കാള്‍സന്‍ ചാംപ്യന്‍, ഗുകേഷിന് മൂന്നാം സ്ഥാനം

Author : സമകാലിക മലയാളം ഡെസ്ക്

ഓസ്‌ലോ: നോര്‍വെ ചെസിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതായിരുന്നു? നിലവിലെ ലോക ചെസ് ചാംപ്യന്‍ ഇന്ത്യയുടെ ഡി ഗുകേഷിനോടുള്ള (D Gukesh) ചോദ്യമുയര്‍ന്നപ്പോള്‍ ഗുകേഷിനൊപ്പം സദസിലെ എല്ലാവരും ചിരിച്ചു. ക്ലാസിക്കൽ പോരാട്ടത്തില്‍ ആദ്യമായി 5 വട്ടം ലോക ചാംപ്യനായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തിയ നിമിഷം എന്നായിരുന്നു ഗുകേഷിന്റെ മറുപടി. ഈ സമയത്ത് സദസില്‍ മറ്റൊരാളും ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു. മറ്റാരുമല്ല കാള്‍സന്‍ തന്നെ!

ചോദ്യം വന്ന ഉടനെ, ഗുകേഷിന്റെ ഉത്തരത്തിനു മുന്‍പ് തന്നെ സദസ് ചിരിച്ചതും ആ നിമിഷം ഓര്‍ത്താണ്. കാരണം ഗുകേഷിനോടു പരാജയപ്പെട്ട നിമിഷത്തില്‍ കാള്‍സന്‍ ചെസ് ടേബിളില്‍ ശക്തമായി ഇടിച്ചതും ചില ചെസ് കരുക്കള്‍ താഴെ വീണതുമൊക്കെ കഴിഞ്ഞ ദിവസം വലിയ തോതില്‍ കായിക ലോകത്ത് ചര്‍ച്ചയായി സംഭവങ്ങളായിരുന്നു. ചോദ്യം വന്നപ്പോള്‍ തന്നെ സദസ് ഒന്നടങ്കം ചിരിച്ചതും ഈ നിമിഷം ആലോചിച്ചു തന്നെ.

അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ നിരാശയില്‍ മത്സരം കഴിഞ്ഞ ഉടനെ കാള്‍സന്‍ ചെസ് ബോര്‍ഡ് വച്ച മേശയില്‍ അടിച്ച് തന്റെ ദേഷ്യം തീര്‍ത്തത് വലിയ വിവാദമായിരുന്നു. ക്ലാസിക്കല്‍ ചെസില്‍ ആദ്യമായാണ് ഗുകേഷ് കാള്‍സനെ വീഴ്ത്തുന്നത്. സംഭവം വിവാദമായതിനു പിന്നാലെ കാള്‍സന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. വിഷയം വലിയ കാര്യമാക്കേണ്ടതില്ലെന്ന നിലപാടുമായി ഗുകേഷും പ്രതികരിച്ചു.

നേര്‍വെ ചെസ് പോരാട്ടത്തിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാള്‍സനെ വീഴ്ത്തിയത്. പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത പെരുമാറ്റം. ഇതിന്റെ വിഡിയോ വൈറലായി മാറിയിരുന്നു. കാള്‍സന്റെ അപ്രതീക്ഷിതമായ നീക്കത്തില്‍ ഗുകേഷ് ഒരുവേള ഞെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഗുകേഷിനെതിരെ കാള്‍സന്റെ വിജയം മത്സരത്തിനു മുന്‍പു തന്നെ പ്രവചിക്കപ്പെട്ടിരുന്നു. മത്സരത്തില്‍ തുടക്കം മുതല്‍ കാള്‍സനു തന്നെയായിരുന്നു ആധിപത്യവും. എന്നാല്‍ എതിരാളിയുടെ അപ്രതീക്ഷിത പിഴവ് മുതലെടുക്കാനുള്ള ഗുകേഷിന്റെ സവിശേഷ ശ്രദ്ധ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റിച്ചു.

പിന്നാലെയാണ് താരം ശക്തിയായി മേശയില്‍ അടിച്ച് തന്റെ അരിശം തീര്‍ത്തത്. മത്സര വേദികളില്‍ പൊതുവേ ശാന്തനായി കളിക്കുന്ന താരമാണ് കാള്‍സന്‍. താരത്തിന്റെ അപ്രതീക്ഷിത പെരുമാറ്റത്തിന്റെ വിഡിയോ അതിവേഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

സംഭവത്തില്‍ താരം രണ്ട് തവണ ഗുകേഷിനടുത്തെത്തി ഖേദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മത്സര വേദി വിടും മുന്‍പ് ഗുകേഷിനെ പുറത്തു തട്ടി അഭിനന്ദിക്കാനും കാള്‍സന്‍ മറന്നില്ല.

മത്സരത്തില്‍ തോല്‍ക്കുമ്പോള്‍ തനിക്കും ഇത്തരം നിരാശകളുണ്ടാകാറുണ്ടെന്നായിരുന്നു ഗുകേഷ് പ്രതികരിച്ചത്. കാള്‍സനെതിരായ വിജയം തന്റെ ഭാഗ്യം കൊണ്ടാണെന്നു ഗുകേഷ് പറയുന്നു. 100 കളിയില്‍ 99 മത്സരങ്ങളും കാള്‍സനോടു താന്‍ തോറ്റതാണ്. ഈയൊരു ദിവസം ഭാഗ്യം തനിക്കൊപ്പം നിന്നുവെന്നും ലോക ചാംപ്യന്‍ പ്രതികരിച്ചു.

നോര്‍വെ ചെസ് പോരാട്ടത്തില്‍ കാള്‍സന്‍ ജേതാവായി. ഗുകേഷ് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ഫാബിയോ കരുവാനയ്ക്കാണ് രണ്ടാം സ്ഥാനം. മറ്റൊരു ഇന്ത്യന്‍ താരമായ അര്‍ജുന്‍ എരിഗെയ്‌സി അഞ്ചാം സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

പാലിലോ വെള്ളത്തിലോ ഒരൊറ്റ ക്യൂബ്; നിമിഷങ്ങൾക്കകം കൊതിപ്പിക്കുന്ന കാപ്പി റെഡി: ഇടുക്കിയിൽ നിന്ന് വിപണി പിടിക്കാൻ 'കോഫി ക്യൂബ്'

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ചാലക്കുടിയുടെ വ്യാവസായിക ചരിത്രം വിസ്മൃതിയിലേക്ക്; പൂട്ടുവീഴാതെ ഇന്നും പുകയുന്നു നായരങ്ങാടിയിലെ 'അടയ്ക്കാ പന്തൽ'

മോഹൻ സിത്താര നായകനാകുന്ന മ്യൂസിക് ആൽബം; 'വക്രതുണ്ഡ' എത്തി