വീഡിയോ ദൃശ്യം 
Sports

കൂറ്റന്‍ സിക്‌സ് പറത്തി ധോനി, പിന്നാലെ പന്ത് തെരഞ്ഞ് സഹതാരങ്ങള്‍ക്കൊപ്പം

പരിശീലനത്തിന് ഇടയില്‍ ധോനിയില്‍ നിന്ന് വന്ന കൂറ്റന്‍ സിക്‌സ് ആണ് ആരാധകരില്‍ ഇപ്പോള്‍ കൗതുകമാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിന് മുന്‍പായി നെറ്റ്‌സില്‍ വിയര്‍പ്പൊഴുക്കുകയാണ് ധോനിയും കൂട്ടരും. പരിശീലനത്തിന് ഇടയില്‍ ധോനിയില്‍ നിന്ന് വന്ന കൂറ്റന്‍ സിക്‌സ് ആണ് ആരാധകരില്‍ ഇപ്പോള്‍ കൗതുകമാവുന്നത്. 

കൂറ്റന്‍ സിക്‌സിന് പിന്നാലെ പന്ത് കാണാതായപ്പോള്‍ സഹതാരങ്ങള്‍ക്കൊപ്പം പന്ത് തിരഞ്ഞും ധോനി ഇറങ്ങി. നെറ്റ്‌സില്‍ ധോനി കൂറ്റന്‍ സിക്‌സുകള്‍ പറത്തുന്ന വീഡിയോയുമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നത്.

പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരങ്ങള്‍ക്കൊപ്പം ചെടികള്‍ക്കും മരങ്ങള്‍ക്കും ഇടയില്‍ പന്ത് തിരയാനും ധോനി ഇറങ്ങി. സെപ്തംബര്‍ 19നാണ് പതിനാലാം ഐപിഎല്‍ സീസണ്‍ പുനരാരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഏഴ് മത്സരങ്ങള്‍ കളിച്ചതില്‍ 5 ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍