ഫയല്‍ ചിത്രം 
Sports

പ്രതീക്ഷ നല്‍കരുത്; ഗുജറാത്ത് ടൈറ്റന്‍സിലേക്ക് എന്നത് വ്യാജ വാര്‍ത്ത; സുരേഷ് റെയ്‌നക്കായി ആരാധകരുടെ മുറവിളി

ഗുജറാത്ത് ടൈറ്റന്‍സ്  ടീമില്‍ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിന് ഇടയില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി സുരേഷ് റെയ്‌ന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സ്  ടീമില്‍ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിന് ഇടയില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി സുരേഷ് റെയ്‌ന. റെയ്‌നയെ ഗുജറാത്ത് സ്വന്തമാക്കിയെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സുരേഷ് റെയ്‌ന ട്വിറ്ററില്‍ ട്രെന്‍ഡിങ് ടോപ്പിക്കായത്. 

ജേസന്‍ റോയ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയതോടെയാണ് റെയ്‌നയുടെ പേര് വീണ്ടും ഉയര്‍ന്നത്. ജേസന്‍ റോയ്ക്ക് പകരം റെയ്‌നയെ ഗുജറാത്ത് ടീമിലെത്തിക്കും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. റെയ്‌നയുടെ ഐപിഎല്ലിലേക്കുള്ള മടങ്ങി വരവ് കാത്തിരിക്കുകയാണ് ആരാധകര്‍. 

എന്നാല്‍ താര ലേലത്തില്‍ ആരും സ്വന്തമാക്കാന്‍ തയ്യാറാവാതിരുന്ന റെയ്‌നയെ ഗുജറാത്ത് ടീമിലെത്തിക്കുമോ എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ഗുജറാത്ത് നടത്തിയിട്ടില്ല. സുരേഷ് റെയ്‌ന എന്ന ഒരാളെ സ്വന്തമാക്കുന്നതിലൂടെ ലക്ഷക്കണക്കിന് ആരാധകരേയും നിങ്ങള്‍ക്ക് സ്വന്തമാക്കാം എന്ന് ആരാധകര്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പറയുന്നു. 

റെയ്‌നയെ താര ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ മുന്‍പോട്ട് വരാതിരുന്നത് വലിയ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. 2020ലെ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറിയതും 2021ല്‍ ഫോം കണ്ടെത്താനാവാതെ വന്നതുമാണ് റെയ്‌നയ്ക്ക് തിരിച്ചടിയായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !