Carles Perez (dog bite) x
Sports

നായ കടിച്ച് ആശുപത്രിയിൽ; മുൻ ബാഴ്സലോണ താരത്തിനു കോൺഫറൻസ് ലീ​ഗ് മത്സരം നഷ്ടമായി

​സ്പാനിഷ് താരം കാർലസ് പെരസിനാണ് നായയുടെ കടിയേറ്റത്

സമകാലിക മലയാളം ഡെസ്ക്

തെസ്‍ലോനികി: നായയുടെ കടിയേറ്റതിനെ തുടർന്നു സ്പാനിഷ് ഫുട്ബോൾ താരം കാർലസ് പെരസിനു യുവേഫ കോൺഫറൻസ് ലീ​ഗ് യോ​ഗ്യതാ പോരാട്ടം നഷ്ടമായി. മുൻ ബാഴ്സലോണ താരം കൂടിയായ കാർലസ് പെരസ് നിലവിൽ ​ഗ്രീക്ക് ക്ലബ് എരിസ് എഫ്സിയുടെ താരമാണ്. കഴിഞ്ഞ ദിവസം അസർബൈജാൻ ക്ലബ് അരസ് നക്സിവനുമായുള്ള പോരാട്ടമാണ് നായ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നു കളിക്കാൻ സാധിക്കാതെ പോയത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ താരത്തിനു ശസ്ത്രക്രിയയും വേണ്ടി വന്നു.

തന്റെ വളർത്തു നായയുമായി പുറത്തു നടക്കാനിറങ്ങിയതായിരുന്നു പെരസ്. അപ്രതീക്ഷിതമായി മറ്റൊരു നായ പെരസിന്റെ നായയെ ആക്രമിച്ചു. ഇരു നായകളേയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിനു കടിയേറ്റത്. പിന്നാലെ പെരസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താരത്തിനു രണ്ടാഴ്ച വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതോടെയാണ് താരം മത്സരത്തിൽ നിന്നു വിട്ടു നിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യങ്ങൾ താരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. മത്സരം 2-2നു സമനിലയിൽ പിരിഞ്ഞു.

dog bite, Spanish footballer Carles Perez, Carles Perez injury: Carles Perez, ex-Barcelona and current Aris Thessaloniki winger, was sidelined by a groin injury from a dog attack.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT