England vs Australia AP
Sports

മെല്‍ബണില്‍ 187 റണ്‍സ്, ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്!

ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ഒന്നാം ടി20

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന സന്ദര്‍ശക രാജ്യമായി ഇംഗ്ലണ്ട് മാറി. ഒന്നാം ടി20യിലാണ് ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ചരിത്ര നേട്ടം. ഇന്ത്യയുടെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ഒറ്റ റണ്‍ വ്യത്യാസത്തില്‍ തിരുത്തിയത്.

ഒന്നാം പോരാട്ടത്തില്‍ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. 2022ലെ ലോകകപ്പില്‍ ഇന്ത്യ സിംബാബ്‌വെക്കെതിരെ നേടിയ 186 റണ്‍സിന്റെ ടോട്ടലാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ഓസീസ് മണ്ണില്‍ ഇംഗ്ലണ്ട് നേടുന്ന അവരുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടി20 ടോട്ടലും മെല്‍ബണിലെ ഈ സ്‌കോര്‍ തന്നെ. പെര്‍ത്തില്‍ 2022ല്‍ നേടിയ 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് ഇംഗ്ലണ്ടിന്റെ ഓസീസ് മണ്ണിലെ ഏറ്റവും മികച്ച ടോട്ടല്‍. 2014ല്‍ ഹൊബാര്‍ട്ടില്‍ നേടിയ 9 വിക്കറ്റിന് 200 റണ്‍സാണ് രണ്ടാമത്തെ മികച്ച ടോട്ടല്‍.

ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് നേടിയ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് പൊരുതാവുന്ന സ്‌കോറിലെത്തിയത്. നായകന്‍ വെറും 28 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം 65 റണ്‍സ് വാരി. 22 പന്തില്‍ 39 റണ്‍സെടുത്ത ടോം ബാന്റന്‍, 20 പന്തില്‍ 27 റണ്‍സെടുത്ത ജോര്‍ദാന്‍ ക്രോക്‌സ്, 21 റണ്‍സെടുത്ത സാം കറന്‍ എന്നിവരും സ്‌കോറിലേക്ക് സംഭാവന ചെയ്തു.

England created history at the Melbourne Cricket Ground, surpassing India’s record to post the highest-ever T20I total at the venue, reaching 187/9 against Australia in the first match of the series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!

ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്

അഭിറാം കൊലക്കേസ്: 17കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിക്ക് സമാനമായ മനോനിലയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!