ബെന്‍ ഡുക്കറ്റ് എക്സ്
Sports

4.2 ഓവറില്‍ 50 റണ്‍സ്! ടെസ്റ്റില്‍ ലോക റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്

32 പന്തില്‍ ഫിഫ്റ്റിയടിച്ച് ഓപ്പണര്‍ ബെന്‍ ഡുക്കറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ട്രെൻറ് ബ്രിഡ്ജ്: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇംഗ്ലണ്ട് ടീം. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് അതിവേഗം സ്‌കോര്‍ ചെയ്താണ് പുതിയ റെക്കോര്‍ഡിട്ടത്. ടെസ്റ്റില്‍ 50 റണ്‍സ് അതിവേഗം കണ്ടെത്തിയ ടീമായി ഇംഗ്ലണ്ട് മാറി. രണ്ടാം ടെസ്റ്റില്‍ വെറും 4.2 ഓവറില്‍ ടീം സ്‌കോര്‍ 50ല്‍ എത്തി.

നിലവില്‍ ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയില്‍. 31 റണ്‍സുമായി ഒലി പോപ്പ് ക്രീസില്‍. റണ്ണൊന്നുമെടുക്കാതെ സാക് ക്രൗളിയാണ് ആദ്യം പുറത്തായത്.

സ്കോര്‍ 100 കടന്നതിനു പിന്നാലെ ബെന്‍ ഡുക്കറ്റും മടങ്ങി. താരം 59 പന്തില്‍ 14 ഫോറുകള്‍ സഹിതം 71 റണ്‍സെടുത്തു. വിന്‍ഡീസിനായി അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ് എന്നിവരാണ് വിക്കറ്റുകള്‍ പങ്കിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വന്തം റെക്കോര്‍ഡാണ് ഇംഗ്ലണ്ട് തിരുത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ 4.3 ഓവറില്‍ 50 റണ്‍സെടുത്തതായിരുന്നു നേരത്തെ റെക്കോര്‍ഡ്. ഇതാണ് ഒരു ബോള്‍ കുറച്ച് അവര്‍ തിരുത്തിയത്.

ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് 32 പന്തില്‍ അര്‍ധ സെഞ്ച്വറിയുമായി തുടക്കം മുതല്‍ ആക്രമിച്ചു മുന്നേറി. താരത്തിന്റെ കടന്നാക്രമണത്തില്‍ വിന്‍ഡീസ് ബൗളിങ് പതറി.

ബ്രണ്ടന്‍ മക്കെല്ലം പരിശീലകനായി എത്തിയ ശേഷമാണ് ഇംഗ്ലണ്ട് ബാറ്റിങ് സ്റ്റൈല്‍ മാറ്റിയത്. ബാസ് ബോള്‍ എന്ന പേരിലാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റിലെ ഈ അഗ്രസീവ് ബാറ്റിങ് അറിയപ്പെടുന്നത്. സമീപ കാലത്തു അവര്‍ പല ടെസ്റ്റിലും ഈ ശൈലി കളിച്ച് വിജയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT