ഓസ്‌ട്രേലിയയ്‌ക്കെതിരായ ജയത്തില്‍ ഇംഗ്ലണ്ടിന്റെ ആഹ്ലാദ പ്രകടനം, എപി 
Sports

ഓസ്‌ട്രേലിയന്‍ പേസ് ആക്രമണത്തെ തളച്ച് ബ്രൂക്ക്; ആഷസില്‍ ഇംഗ്ലണ്ടിന് അവിശ്വസനീയ വിജയം

 ആഷസില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

ലീഡ്‌സ്:  ആഷസില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്ക് ശേഷം ഇറങ്ങിയ മൂന്നാം ടെസ്റ്റിലും പരാജയത്തിന്റെ വക്കിലേക്ക് നീങ്ങിയ ഇംഗ്ലണ്ട് അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്.  ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തെ ഒറ്റയ്ക്ക് നേരിട്ട് ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. വാലറ്റത്ത് ക്രിസ് വോക്‌സും ഹാരി ബ്രൂക്കിന് കൂട്ടായി എത്തിയതോടെ ജയം ഉറപ്പിച്ച ശേഷമേ മടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെയാണ് ഇരുവരും ബാറ്റ് വീശിയത്.

ഇരുപത്തിനാലുകാരന്റെ ബാറ്റില്‍ പിടിച്ച് ഇംഗ്ലണ്ട് ആഷസ് പരമ്പരയില്‍ തിരിച്ചുവരികയായിരുന്നു. മൂന്നാംക്രിക്കറ്റിലെ ആവേശകരമായ നാലാംദിനം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിനാണ് ജയിച്ചുകയറിയത്. ആദ്യ രണ്ട് ടെസ്റ്റും തോറ്റ ആതിഥേയര്‍ക്ക് ഈ ജയം ജീവന്‍ നല്‍കി. സ്‌കോര്‍: ഓസ്ട്രേലിയ 263, 224; ഇംഗ്ലണ്ട് 237, 7-254.

251 റണ്‍ ലക്ഷ്യത്തിലേക്ക് നാലാംദിനം വിക്കറ്റ് നഷ്ടമില്ലാതെ 27 എന്ന നിലയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. അനാവശ്യ ഷോട്ടുകളില്‍ മുന്‍നിര ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ തുലച്ചു. മിച്ചെല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റുമായി നയിച്ചപ്പോള്‍ ഓസീസ് പരമ്പരജയം സ്വപ്നംകണ്ടു. എന്നാല്‍, അഞ്ചാമനായെത്തിയ ബ്രൂക്കും (93 പന്തില്‍ 75) വാലറ്റത്ത് ക്രിസ് വോക്സും (47 പന്തില്‍ 32) ചേര്‍ന്ന് ഇംഗ്ലണ്ടിനെ തിരികെ കൊണ്ടുവരുന്നതാണ് കണ്ടത്. ഏഴാംവിക്കറ്റില്‍ ഇരുവരും ചേര്‍ത്ത 59 റണ്‍ പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി ഏഴ് വിക്കറ്റും 44 റണ്ണുമടിച്ച ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡാണ് മാന്‍ ഓഫ് ദി മാച്ച്.

ബെന്‍ ഡക്കെറ്റിനെ (23) വിക്കറ്റിനുമുന്നില്‍ കുരുക്കി സ്റ്റാര്‍ക്കാണ് ഓസീസിനായി മികച്ച തുടക്കമിട്ടത്. സ്ഥാനക്കയറ്റം കിട്ടിയ മൊയീന്‍ അലി (5), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (13), ജോണി ബെയര്‍സ്റ്റോ (5) എന്നിവരും സ്റ്റാര്‍ക്കിന്റെ ഇരകളായി. 55 പന്തില്‍ 44 റണ്ണുമായി പൊരുതിയ സാക്ക് ക്രോളിയെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് മടക്കിയത്. വിശ്വസ്തനായ ജോ റൂട്ട് (21) കമ്മിന്‍സിന്റെ പന്തില്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഭയന്നു. ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ 6-171 റണ്ണെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. തുടര്‍ന്നായിരുന്നു ബ്രൂക്കും വോക്സും ചേര്‍ന്നുള്ള മനോഹര പ്രകടനം. ഒമ്പത് ഫോറുകള്‍ പായിച്ച ബ്രൂക്ക് ജയത്തിന് 21 റണ്ണകലെവച്ച് സ്റ്റാര്‍ക്കിന്റെ പന്തില്‍ കമ്മിന്‍സിന് പിടികൊടുക്കുമ്പോള്‍ ഇംഗ്ലണ്ട് തീരത്തെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT