റൂട്ടും ബേതേലും ബാറ്റിങിനിടെ (England vs South Africa 3rd ODI) x
Sports

2 സെഞ്ച്വറികളും 2 അര്‍ധ സെഞ്ച്വറികളും; പ്രോട്ടീസിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇംഗ്ലണ്ട്

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 415 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടന്‍: ആദ്യ രണ്ട് കളികളും തോറ്റ് ഏകദിന പരമ്പര അടിയറവ് വച്ച ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വച്ചത് കൂറ്റന്‍ ലക്ഷ്യം. 5 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ തൂക്കിയത് 414 റണ്‍സ്. ജയിച്ചാല്‍ 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ടിനു 1-2ന്റെ ആശ്വാസം കിട്ടും.

രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും കണ്ട കിടിലന്‍ ഇന്നിങ്‌സാണ് ഇംഗ്ലണ്ട് കളിച്ചത്. ജേക്കബ് ബേതേല്‍ (110), ജോ റൂട്ട് (100) എന്നിവരാണ് ശതകം കുറിച്ചത്. ഓപ്പണര്‍ ജാമി സ്മിത്ത്, ജോസ് ബട്‌ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. ഇരുവരും 62 റണ്‍സ് വീതം കണ്ടെത്തി.

82 പന്തില്‍ 13 ഫോറും 3 സിക്‌സും സഹിതമാണ് ബേതേല്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടിയത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണിത്.

ജോ റൂട്ട് 96 പന്തില്‍ 6 ഫോറുകള്‍ സഹിതം 100 റണ്‍സെടുത്തു. റൂട്ടിന്റെ 19ാം ഏകദിന സെഞ്ച്വറിയാണിത്.

ജാമി സ്മിത്ത് 9 ഫോറും 1 സിക്‌സും സഹിതം 48 പന്തിലാണ് 62ല്‍ എത്തിയത്. ജോസ് ബട്‌ലര്‍ പുറത്താകാതെ നിന്നു. താരം 32 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതമാണ് 62ല്‍ എത്തിയത്.

England vs South Africa 3rd ODI: South Africa have won the toss and chose to bowl first in the final ODI against England at Southampton.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT