Erling Haaland, Isabel Haugseng Johansen 
Sports

'എന്റെ ഹാളണ്ട് ഇങ്ങനെ അല്ല'! അമ്പരന്ന് കാമുകി; 'ബസ് കട്ട്' ഹെയർ സ്റ്റൈലിൽ സൂപ്പർ താരം (വിഡിയോ)

മാഞ്ചസ്റ്റർ സിറ്റിക്കായി ഇറങ്ങിയത് പുത്തൻ സ്റ്റൈലിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടൻ: ലോകകപ്പ് ഫുട്ബോൾ സമയത്ത് എർലിങ് ഹാളണ്ടിന്റെ നീട്ടിവളർത്തിയ മുടിയും ഒപ്പം താരത്തിന്റെ കളി മികവും കൂടുതൽ ആരാധകരെ സൃഷ്ടിച്ചിരുന്നു. എന്നാൽ താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ആരാധകർ മാത്രമല്ല താരത്തിന്റെ കാമുകി വരെ അതിന്റെ അമ്പരപ്പിലാണ്. 2026-27 സീസണിനു മുന്നോടിയായാണ് തന്റെ സ്വർണ വർണമുള്ള നീളൻ മുടി പറ്റെ വെട്ടി 'ബസ് കട്ട്' ​ഹെയർ സ്റ്റൈലിക്കാണ് താരം മാറിയത്.

മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകനും ഹാളണ്ടുമായി അത്ര അടുപ്പമുള്ള ആളുമായ പെപ് ​ഗ്വാർഡിയോള, മുൻ സ്വീഡിഷ് താരവും ഇതിഹാസവുമായ സ്ലാട്ടൻ ഇബ്രാഹിമോവിച് എന്നിവരെല്ലാം ഹെയർ സ്റ്റൈൽ കണ്ട് അവിശ്വസനീയതോടെയാണ് പ്രതികരിച്ചത്.

എന്നാൽ താരത്തിന്റെ കാമുകി ഇസബെൽ ഹൗ​ഗ്സെങ് ജോഹൻസന്റെ പ്രതികരണമാകട്ടെ വ്യത്യസ്തവുമായിരുന്നു. ഹാളണ്ടിന്റെ ഹെയർ സ്റ്റൈൽ കണ്ട് കാമുകി അമ്പരക്കുന്നതിന്റെ വിഡിയോ വൈറലാണ്.

'ഓ മൈ​ ​ഗോഡ്! ഈ സ്റ്റൈൽ കാണാൻ നല്ല ഭം​ഗിയുണ്ട്'- ഇസബെൽ വ്യക്തമാക്കി.

'നിനക്ക് എന്ത് തോന്നുന്നു'- ഹാളണ്ടിന്റെ ചോദ്യം.

'നിന്നെ കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ട്'- ഇസബെല്ലിന്റെ മറുപടി. ഹാളണ്ട് പ്രതീക്ഷിക്കാത്ത മറുപടിയാണ് ഇസബെൽ നൽകിയത്. പിന്നാലെ താരം തമാശ രൂപത്തിൽ നിരാശയും പ്രകടിപ്പിച്ചു.

'നിന്നെ കാണാൻ ശരിക്കും ബോൾ‍ഡ് ആയി തോന്നുന്നു'- ഇസബെൽ വീണ്ടും പറഞ്ഞു. പഴയ സ്റ്റൈലാണോ പുതിയ ഹെയർ സ്റ്റൈലാണോ നല്ലതെന്ന ചോദ്യത്തിനു രണ്ടും ഇഷ്ടമാണ് എന്നായിരുന്നു കാമുകിയുടെ മറുപടി.

ബേൺമത്തിനെതിരായ പോരാട്ടത്തിനായി ഹാളണ്ട് എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോൾ അദേഹം ഒരു തൊപ്പി ധരിച്ചിരുന്നു. വാമപ്പിനിടെ താരം തൊപ്പി മാറ്റിയതോടെയാണ് പുതിയ ലുക്ക് ആരാധകർ കണ്ടത്.

മുടിയൊക്കെ വെട്ടി പുതു സ്റ്റൈലുമായി സീസണിലെ ആദ്യ പോരാട്ടത്തിനായി ബേൺമത്തിനെതിരെ ഹളണ്ട് കളത്തിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മത്സരം സിറ്റി അവസാന ഘട്ടത്തിലെ ​ഗോളിൽ ജയിച്ചു കയറിയെങ്കിലും താരത്തിനു കാര്യമായ ചലനം മൈതാനത്തുണ്ടാക്കാൻ സാധിച്ചില്ല. ചില സുവർണാവസരങ്ങൾ നഷ്ടമാക്കുകയും ചെയ്തു.

Erling Haaland's girlfriend had a surprising reaction to his new buzzcut hairstyle, leaving the Manchester City star in shock

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചതിച്ചത് ചേര്‍ത്തു നിര്‍ത്തേണ്ടവര്‍; മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!?'; ബേപ്പൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ അന്‍വര്‍

'അച്ഛനെയും അമ്മയെയും ഒരു മുറിയിൽ പൂട്ടിയിട്ടു, കരയിപ്പിച്ചത് അങ്ങനെ'; 'കാഴ്ച'യിലെ ക്ലൈമാക്സ് രം​ഗത്തെക്കുറിച്ച് യഷ് മാളവ്യ

വീണ്ടും ന്യൂനമര്‍ദം: മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'തിയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്'; മുന്നറിയിപ്പുമായി ഭാവന സ്റ്റുഡിയോസ്

കാര്‍ വീട്ടുമതിലില്‍ ഇടിച്ചുകയറി; ഇരുമ്പ് പൈപ്പ് നെഞ്ചിന് മുകളില്‍ തുളച്ചുകയറി യുവതിക്ക് പരിക്ക്