ഫയല്‍ ചിത്രം 
Sports

''ഈ സെലക്ടര്‍മാര്‍ കളിച്ച മത്സരങ്ങള്‍ എല്ലാം കൂടി എടുത്താലും കോഹ്‌ലിയുടെ പകുതി പോലും വരില്ല''

തീരുമാനം അറിഞ്ഞതിന് ശേഷം അനൗദ്യോഗികമായി ഗാംഗുലിക്ക് കോഹ് ലിയുമായി സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയെ ഏകദിന സ്ഥാനത്ത് നിന്ന് മാറ്റുന്ന വിവരം സെലക്ടര്‍മാര്‍ കോഹ്‌ലിയെ അറിയിച്ചത് ബിസിസിഐ പ്രസിഡന്റിന്റെ അനുവാദം വാങ്ങിയതിന് ശേഷമാവുമെന്ന് ഇന്ത്യന്‍ മുന്‍ താരം കീര്‍ത്തി ആസാദ്. ഈ തീരുമാനം അറിഞ്ഞതിന് ശേഷം അനൗദ്യോഗികമായി ഗാംഗുലിക്ക് കോഹ് ലിയുമായി സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

സെലക്ടര്‍മാര്‍ ടീമിനെ തെരഞ്ഞെടുത്തതിന് ശേഷം അത് ബോര്‍ഡ് പ്രസിഡന്റിന്റെ അടുത്തേക്ക് അയക്കും. പ്രസിഡന്റ് അംഗീകാരം നല്‍കുമ്പോഴാണ് ടീമിനെ പ്രഖ്യാപിക്കുപക. ഒരു ഫോര്‍മാറ്റിലെ ക്യാപ്റ്റനെ മാറ്റുകയാണ് എങ്കിലും സെലക്ടര്‍മാര്‍ അത് ബിസിസിഐ പ്രസിഡന്റിന് എഴുതണം, കീര്‍തി ആസാദ് പറഞ്ഞു. 

ഗാംഗുലി  അനൗദ്യോഗികമായി കോഹ്‌ലിയോട് സംസാരിക്കണമായിരുന്നു

കോഹ്‌ലി അസ്വസ്ഥനല്ല. ഈ വിവരം തന്നെ അറിയിച്ച വിധമാണ് കോഹ് ലിയെ വേദനിപ്പിച്ചത്. സൗരവ് ഗാംഗുലി വിഷയം അറിഞ്ഞപ്പോള്‍ അനൗദ്യോഗികമായി കോഹ്‌ലിയോട് സംസാരിക്കണമായിരുന്നു.നിങ്ങള്‍ക്ക് ഇതെല്ലാം മനസിലാവും. ഈ സെലക്ടര്‍മാരെല്ലാം മികച്ചവരാണ്. എന്നാല്‍ ഈ സെലക്ടര്‍മാരെല്ലാം കളിച്ച മത്സരങ്ങള്‍ ഒരുമിച്ച് കൂട്ടിയാല്‍ പോലും വിരാട് കോഹ്‌ലി കളിച്ച മത്സരങ്ങളുടെ പകുതി പോലും എത്തില്ല, കീര്‍ത്തി ആസാദ് ചൂണ്ടിക്കാണിക്കുന്നു. 

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നത് സംബന്ധിച്ച അതൃപ്തി കോഹ് ലി പരസ്യമാക്കിയത് സൃഷ്ടിച്ച അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. വിഷയത്തില്‍ ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ സൗത്ത് ആഫ്രിക്കയിലാണ് കോഹ് ലിയും ഇന്ത്യന്‍ സംഘവും. ടെസ്റ്റ് പരമ്പര മുന്‍പില്‍ നില്‍ക്കെ കൂടുതല്‍ വിവാദം സൃഷ്ടിക്കേണ്ടതില്ല എന്ന നിലപാടിലാണ് ബിസിസിഐ എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും