Virat Kohli x
Sports

'കോഹ്‍ലിയോട് അത് ചെയ്യരുതായിരുന്നു'!

കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റ് കരിയർ അപ്രതീക്ഷിതമായി അവസാനിപ്പിച്ചതിൽ മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ടെസ്റ്റ് ഫോർമാറ്റിൽ നിന്നുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ വിരമിക്കൽ ക്രിക്കറ്റ് ലോകത്തുണ്ടാക്കിയത് വലിയ ഞെട്ടലായിരുന്നു. മികവിന്റെ ഔന്നത്യത്തിൽ നിൽക്കെയാണ് റെ‍ഡ് ബോൾ ക്രിക്കറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ. എന്നാൽ ഇത്തരത്തിൽ ടെസ്റ്റ് മതിയാക്കേണ്ടി വന്നതിലും വിഷയം ഇന്ത്യൻ ക്രിക്കറ്റ് അധികൃതർ കൈകാര്യം ചെയ്ത രീതിയും കോഹ്‍ലിക്ക് അതൃപ്തിയുണ്ടായിരുന്നു എന്നാണ് താൻ വിശ്വസിക്കുന്നതെന്നു തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ ഓപ്പണർ വസിം ജാഫർ.

കോഹ്‍ലിക്ക് ലോങ് ഫോർമാറ്റിൽ തുടരുന്നതിന് ഒരു പ്രശ്നവും ആ ഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പോരിനായി ഒരുങ്ങുന്നതിനിടെയാണ് കോഹ്‍ലി അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്. ഇത്തരമൊരു സാഹചര്യം ടീമിൽ രൂപപ്പെട്ടതിനെ ജാഫർ ചോദ്യം ചെയ്തു.

'ഇക്കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ വിരാട് അൽപ്പം നിരാശനായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കോഹ്‍ലിയെ പോലെ ഒരാൾ സ്റ്റേഡിയത്തിലേക്ക് ആരാധകരെ ആകർഷിക്കുന്ന താരമാണ്. അദ്ദേഹത്തിന് വലിയ ആരാധക പിൻബലവുമുണ്ട്. അദ്ദേഹത്തിന് ഇനിയും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാമായിരുന്നു. എങ്കിലും അന്നത്തെ യഥാർഥ സാഹചര്യം എന്തായിരുന്നു എന്ന് വിരാടിൽ നിന്നു നേരിട്ട് കേൾക്കാതെ നമുക്ക് തീർച്ചപ്പെടുത്താൻ കഴിയില്ലല്ലോ.'

'ഇം​ഗ്ലണ്ടിനെതിരായ പോരിനായി അദ്ദേഹം തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടായിരുന്നു. അതിനാൽ ആ കാര്യങ്ങളെല്ലാം കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. മാനേജ്മെന്റ് കൂടുതൽ നന്നായി ഇടപെടുകയായിരുന്നു വേണ്ടിയിരുന്നത്'- ജാഫർ വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് മാസങ്ങളോളം ചർച്ചകൾ അരങ്ങേറിയിരുന്നു. നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. അപ്പോഴും റെഡ് ബോൾ ക്രിക്കറ്റിനോടുള്ള തന്റെ പ്രതിബദ്ധത എത്രയുണ്ടെന്നു കോഹ്‍ലി നിരന്തരം വ്യക്തമാക്കുന്നുമുണ്ടായിരുന്നു. 2025 ജനുവരിൽ ഡൽഹിക്കായി രഞ്ജി ട്രോഫി പോലും കോഹ്‍ലി കളിച്ചു. പിന്നാലെയാണ് ഇം​ഗ്ലണ്ടിനെതിരായ പോരിനുള്ള ഒരുക്കങ്ങളിലേക്ക് അദ്ദേഹം കടന്നത്. അതിനർഥം കോഹ്‍ലി ടെസ്റ്റ് കളിക്കാൻ അതിയായി ആ​ഗ്രഹിച്ചു എന്നു തന്നെയാണ്.

എന്നാൽ സ്ഥിതി​ഗതികൾ മാറിയത് ഏപ്രിൽ മാസത്തോടെയാണെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഇം​ഗ്ലണ്ട് പര്യടനത്തിനായി ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റി ഒരു യുവ ക്യാപ്റ്റനെ പിന്തുണയ്ക്കാനാണ് തീരുമാനം എന്നു സെലക്ടർമാർ കോ​ഹ്‍ലിയോടു വ്യക്തമാക്കി. മാത്രമല്ല മറ്റ് ബാറ്റർ‌മാരെ പോലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലെയിങ് ഇലവനിലെ സ്ഥാനമെന്നും അവർ അദ്ദേഹത്തോടു പറഞ്ഞിരുന്നു.

ഇതോടെയാണ് കോഹ്‍ലി മാനസികമായി ഉൾവലിഞ്ഞത്. പിന്നാലെ ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ടീമിന്റെ ഭാ​ഗമാകാൻ താത്പര്യമില്ലെന്നു കോഹ്‍ലി സെലക്ടർമാരെ അറിയിച്ചു. എന്നാൽ ഈ തീരുമാനം മാറ്റണമെന്നു ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ചില ബിസിസിഐ അം​ഗങ്ങളും കഠിന ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതിനു ശേഷമാണ് ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം കോഹ്‍ലി നടത്തിയത്. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിൽ മാത്രമാണ് കോഹ്‍ലി കളിക്കുന്നത്.

14 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 123 മത്സരങ്ങൾ കോഹ്‍ലി ഇന്ത്യക്കായി കളിച്ചു. 30 സെഞ്ച്വറികൾ ഉൾപ്പെടെ 9,230 റൺസ് ടെസ്റ്റിൽ നേടി. 2025 മെയ് 12നാണ് കോഹ്‍ലി ടെസ്റ്റിൽ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

Prior to the England tour last year, the Indian cricket team faced significant changes as two key players, Virat Kohli and Rohit Sharma, announced their Test retirements within a week. Kohli’s decision shocked fans, especially with a series in England approaching

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍

സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും

നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു